ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണമെന്ന് നടി കെപിഎസി ലളിത

city bag (3)കൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിലേറ്റണമെന്ന് പ്രശസ്ത നടി കെപിഎസി ലളിത അഭിപ്രായപ്പെട്ടു. ജിഷയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ഇടതുസഹയാത്രികരായ വനിതകള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകായിരുന്നു കെപിഎസി ലളിത.

‘ആ അമ്മ എത്രപാത്രം കഴുകിയും എത്ര എച്ചില്‍ വാരിയുമായിരിക്കും മകളെ എല്‍എല്‍ബി വരെ പഠിപ്പിച്ചത്. എന്നിട്ടെന്തായി ? ഒന്നും ആകാതെകണ്ട് എവിടെയോ ഏതോ ഒരു നീചന്റെ കൈയ്യില്‍ പെട്ടിട്ട് അങ്ങനെപോയി. അവനെ അതേപോലെ തന്നെ തൂക്കിക്കൊല്ലണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്’. കെപിഎസി ലളിത പറഞ്ഞു.

ജിഷയുടെ കൊലയാളിയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടായിരുന്നു ഇടതുവനിതാ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സ്ത്രീകള്‍ക്കെതിരെ സംസ്ഥാനത്ത് കൊടിയ പീഡനങ്ങള്‍ അരങ്ങേറിയിട്ടും കുറ്റക്കാരെ കണ്ടെത്താനോ മതിയായ ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയുന്നില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്ത വനിതകള്‍ ആരോപിച്ചു.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍നിര്‍ത്തി കവിതാവിഷ്‌കാരവും ചിത്രരചനയും നടന്നു. ഡിവൈഎഫ്‌ഐയുടെ യുവതി കൂട്ടായ്മയായ സമയുടെ നേതൃത്വത്തില്‍ തെരുവുനാടകവും സംഘടിപ്പിച്ചു. സിനിമാ താരങ്ങളായ മഞ്ജു പിള്ള, സിതാ മഠത്തില്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 

KCN

more recommended stories