സുധാകരനെ അയോഗ്യനാക്കണമെന്ന് ബി.ജെ.പി

kannan copyഉദുമ: കള്ളവോട്ട് ചെയ്യാനും ബൂത്ത് പിടിക്കാനും ആഹ്വാനം ചെയ്ത ഉദുമ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരനെ മത്സരരംഗത്ത് നിന്നും അയോഗ്യനാക്കണമെന്ന് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും പാര്‍ട്ടി ജില്ലാ പ്രസിഡണ്ടുമായ അഡ്വ. കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. സുധാകരന്റെ കള്ളവോട്ടിനുള്ള ആഹ്വാനം അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് ഉള്‍പ്പെടുത്തി ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും ശ്രീകാന്ത് പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നചന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉദുമയില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരാജയപ്പെടുമെന്നുറപ്പാണ്. എന്‍.ഡി.എക്കാണ് മണ്ഡലത്തില്‍ വിജയസാധ്യതയുള്ളത്. ഈ സാഹചര്യം തിരിച്ചറിഞ്ഞതോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്യുന്നത്. കള്ളവോട്ട് ശാസ്ത്രീയമായി ചെയ്യാനാണ് സുധാകരന്‍ പഠിപ്പിക്കുന്നത്. ജനാധിപത്യത്തെ അരുംകൊല ചെയ്യാനുള്ള നീക്കമാണിത്. ഉദുമയിലെ സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരെ പോലും അദ്ദേഹത്തിന് വിശ്വാസമില്ലാതായിരിക്കുന്നു. ഒരു പ്രത്യേക വിഭാഗത്തിന്റെ മതവിശ്വാസത്തെ ചൂഷണം ചെയ്ത് കൊണ്ടാണ് ആഹ്വാനമുണ്ടായത്. ഇതിനെതിരെ നടപടിയെടുക്കണം.

പരാജയം മണത്തറിഞ്ഞത് കൊണ്ടാണ് ബിജെപിയുടെ വോട്ട് കിട്ടുമെന്ന് അവകാശപ്പെടുന്നത്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ പോലും സുധാകരന് കണ്ണൂരില്‍ നിന്ന് പ്രവര്‍ത്തകരെ ഇറക്കുമതി ചെയ്യേണ്ടി വന്നു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ടിറ്റ് ഫോര്‍ ടാറ്റ് നയത്തിന് വോട്ടര്‍മാര്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ശ്രീകാന്ത് പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്‍, മണ്ഡലം പ്രസിഡണ്ട് പുല്ലൂര്‍ കുഞ്ഞിരാമന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി എം. ബാബുരാജന്‍ പങ്കെടുത്തു.

 

KCN

more recommended stories