നരേന്ദ്രമോദിയെ വരവേല്‍ക്കാന്‍ പ്രവര്‍ത്തകര്‍ ഒരുങ്ങി

kannan copyകാസര്‍കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വരവേല്‍ക്കുവാന്‍ പ്രവര്‍ത്തകര്‍ ഒരുങ്ങി. നരേന്ദ്രമോഡി എന്‍.ഡി.എ. യുടെ തെരഞ്ഞെടുപ്പു പരിപാടിയില്‍ മെയ് 8 ന് കാസറഗോഡ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംബന്ധിക്കുന്നതിന്റെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വിളംബര ജാഥകള്‍ നടന്നു. കാസര്‍കോട് പൂച്ചക്കാട് തുടങ്ങി വിവിധ ഭാഗങ്ങളില്‍ വിളംബര ഘോഷയാത്ര നടന്നു.

ഉദുമ നിയോജക മണ്ഡലത്തിലെ വിവിധഭാഗങ്ങളില്‍ വിളംബരജാഥകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൂച്ചക്കാട് നടന്ന വിളംബര ജാഥ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി അഡ്വ.കെ ശ്രീകാന്ത് ഫ്‌ലാഗ് ഓഫ് ചെയ്തു. ജാഥ ചേറ്റുകുണ്ടില്‍ പൊതുയോഗത്തോടുകൂടി സമാപിച്ചു.

KCN

more recommended stories