പ്രധാനമന്ത്രിയുടെ സന്ദര്‍ശനം : ഞായറാഴ്ച്ച കാസര്‍കോട്ട് ഗതാഗതക്രമീകരണം

roadകാസര്‍കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കാസര്‍കോട് നഗരത്തില്‍ ഇന്ന് (8) ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തും. വിദ്യാനഗര്‍ , ഉളിയത്തടുക്ക ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ രാവിലെ 8.30 മണിക്ക് ശേഷം ബി സി റോഡ് പടുവടുക്കം , എസ് പി നഗര്‍ വഴി ഉളിയത്തടുക്കയിലേക്ക് തിരിച്ചു വിടും. ഉളിയത്തടുക്ക ഭാഗത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് ഉദയഗിരി, വിദ്യാനഗര്‍ വഴി പോകേണ്ട വാഹനങ്ങള്‍ ജില്ലാ പോലീസ് ഓഫീസ് ജംഗ്ഷനില്‍ നിന്നും ജില്ലാ സായുധ ക്യാമ്പിന് മുമ്പിലൂടെ ചൂരി -കറന്തക്കാട് വഴി പേകേണ്ടതാണ്. ചെര്‍ക്കള വഴി സമ്മേളന സ്ഥലത്തേക്ക് വരുന്ന വാഹനങ്ങള്‍ ബി സി റോഡിലോ വിദ്യാനഗര്‍ ജംഗ്ഷനിലോ ആള്‍ക്കാരെ ഇറക്കിയതിന് ശേഷം അണങ്കൂര്‍ ഭാഗത്തോ താളിപ്പടുപ്പ് മൈതാനിയിലോ നിര്‍ത്തേണ്ടതാണ്. കുമ്പള ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ വിദ്യാനഗര്‍ ജംഗ്ഷനില്‍ ആളെയിറക്കി നായ•ാര്‍മൂല, അണങ്കൂര്‍ ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്. സീതാംഗോളി, ഉളിയത്തടുക്ക എന്നിവിടങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പാറക്കട്ടയില്‍ ആളെയിറക്കി പാറക്കട്ട ഡ്രൈവിംഗ് ടെസ്റ്റ് നടക്കുന്ന സ്ഥലത്തോ ഉദയഗിരി ക്ഷേത്ര മൈതാനിയിലോ നിര്‍ത്തിയിടണം.
സമ്മേളന നഗരിയിലെത്തുന്ന ആളുകള്‍ ബാഗുകള്‍, മറ്റ് സംശയകരമായ വസ്തുക്കള്‍ എന്നിവ കൊണ്ടു വരാന്‍ പാടില്ലാത്തതാണെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ ശ്രീനിവാസ് അറിയിച്ചു.

 

KCN

more recommended stories