നാസര്‍ ഹസ്സന്‍ അന്‍വര്‍ തൊഴിലാളികളുടെ സംരക്ഷകന്‍: പി.രാഘവന്‍

ANVARCHA copyകാസര്‍കോട്: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ (സിഒഎ) സംസ്ഥാന പ്രസിഡന്റ് നാസര്‍ ഹസന്‍ അന്‍വറിന്റെ നിര്യാണത്തില്‍ സിഐടിയു സംസ്ഥാനസെക്രട്ടറി പി.രാഘവന്‍ അനുശോചിച്ചു. കേബിള്‍ ടിവി വ്യവസായത്തെ കരുത്തുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അന്‍വര്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തോട് ഏറെ അടുപ്പം പുലര്‍ത്തിയിരുന്നു. അന്‍വറിന്റെ നിശ്ചയദാര്‍ഢ്യം കേബിള്‍ ടിവി രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കിടയാക്കി. കേബിള്‍ ടിവി സമ്പൂര്‍ണ ഡിജിറ്റലൈസേഷന്‍ കൊണ്ടുവരുന്നതിന് മുന്‍കൈയെടുത്ത അന്‍വര്‍ ആയിരക്കണക്കിന് തൊഴിലാളികളുടെ ജീവിതമാര്‍ഗമായ കേബിള്‍ മേഖലയെ വന്‍കിട കുത്തകകള്‍ കൈയടക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനെ ചെറുക്കാനുള്ള പ്രക്ഷോഭങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നുവെന്നും പി രാഘവന്‍ അനുസ്മരിച്ചു.

 

KCN

more recommended stories