ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളക്‌സുകള്‍ തീവെച്ച് നശിപ്പിച്ചു

work al fazal ad (1)ധര്‍മ്മടം: ധര്‍മ്മടത്ത് പിണറായി വിജയന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കത്തിച്ചു. പിണറായി പാണ്ട്യാല മുക്കില്‍ സ്ഥാപിച്ചിരുന്ന മുന്നൂറ് മീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ചുവര്‍ ഫ്‌ളക്‌സുകളാണ് ഇന്നു പുലര്‍ച്ചയോടെ തീവച്ചു നശിപ്പിച്ചത്. ഫല്‍ക്‌സുകള്‍ കീറി തീയിട്ട നിലയിലാണ് കണ്ടെത്തിയത്. പിണറായി വിജയന്റെ ജീവചരിത്രം ആലേഖനം ചെയ്ത ഫല്‍ക്‌സുകളാണ് നശിപ്പിച്ചത്.
സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ഫ്‌ളക്‌സ് കത്തിച്ചതുമായി ബന്ധപ്പെട്ട് ധര്‍മ്മടത്ത് വ്യാപക പ്രതിഷേധം ഉയരുന്നു. സിപിഎം നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമായ സാഹചര്യത്തില്‍ കണ്ണൂിരില്‍ പലയിടത്തും ആര്‍എസ്എസ് ആക്രമം അഴിച്ചു വിടുന്നുവെന്നും സിപിഎം ആരോപിച്ചു. തെരഞ്ഞെടുപ്പ് രംഗത്ത് സാന്നിധ്യം കാണിക്കാന്‍ കഴിയാത്ത് സാഹചര്യത്തില്‍ സിപിഎമ്മിനെതിരെ തിരിഞ്ഞ് സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ് ആര്‍എസ്എസ് എന്നാണ് ആരോപണം.

 

KCN

more recommended stories