വേട്ടിംഗ് മെഷീനിന്റെ ചിഹ്നത്തിന്റെ സ്ഥാനം: തെരഞ്ഞടുപ്പ് കമ്മീഷനും പരാതി നലകി

prകാസര്‍കോട്: ഇലക്‌ട്രേണിക്ക് വേട്ടിംഗ് യന്ത്രത്തില്‍ ബട്ടണിനൊപ്പം തന്നെ ചിഹ്നം വേണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് കാസര്‍കോട് ലോകസഭാ മണ്ഡലം സ്ഥാനാര്‍ത്ഥി അബ്ബാസ് മുതലപ്പാറ വാര്‍ത്താ സമ്മേളനത്തില്‍ ആവശൃപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര തെരഞ്ഞടുപ്പ് കമ്മീഷനും സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷനും പരാതിയും നലകി. വോട്ടിംഗ് മെഷീനിന്റെ ഇടതുവശത്താണ് സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം പതിപ്പിച്ചരിക്കുന്നത്. വലതുവശത്തേക്ക് വിരല്‍ കൊണ്ടു പോകുമ്പോള്‍ ചിഹ്നമല്ലാത്തതിനാല്‍ വോട്ടര്‍മാര്‍ക്ക് ആശയകുഴപ്പമുണ്ടാവുകയും മറ്റുള്ളവര്‍ക്ക് വോട്ട് മാറിപ്പോകുകയും ചെയ്യുന്നു. വോട്ട് ചെയ്യാന്‍ കൂടുതല്‍ സമയം എടുക്കേണ്ടിയും വരുന്നു. സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരരെയുള്ള ബട്ടണില്‍ ചിഹ്നം പതിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേ ഉള്ളുവെന്നും പരാതിയില്‍ ചുണ്ടിക്കാട്ടുന്നു. വരുന്ന തിരഞ്ഞടുപ്പിനെങ്കിലും ഈ ബുദ്ധിമുട്ട് പരിഹരിക്കണം. ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡോ മറ്റ് രീതിയിലുള്ള തിരിച്ചറിയല്‍ രേഖകളോ കൈവശമില്ലാത്തവര്‍ക്ക് പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ഡിക്ലറേഷന്‍ ഫോം പൂരിപ്പിച്ച് വോട്ട് ചെയ്യാന്‍ അനുമതി നല്‍കിയത് നിരവധി തവണ കള്ള വോട്ട് ചെയ്യാന്‍ അവസരമുണ്ടാക്കിയതായും പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം സംമ്പ്രദായം നല്ല രീതിയിലുള്ള തെരഞ്ഞടുപ്പിന് തടസമാണ്. അതിനാല്‍ ഈ രീതി മാറ്റണമെന്നും ആവശൃപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മുനീര്‍ ചട്ടഞ്ചാലും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

KCN