മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവുന്നില്ല പോലീസുകാരന്‍ തളര്‍ന്നു വീണു

kannan copyകാസര്‍കോട്: മേലുദ്യോഗസ്ഥന്റെ പീഡനം സഹിക്കാനാവുന്നതിലും അപ്പുറമായപ്പോള്‍ പോലീസുകാരന്‍ തളര്‍ന്നു വീണു. കാസര്‍കോട് എ ആര്‍ ക്യാമ്പിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ഓഫീസില്‍ ഡ്യൂട്ടിയിലുള്ള പോലീസുകാരന്‍ സുരേഷാണ് റിസര്‍വ്ഡ് ഇന്‍സ്പെക്ടറുടെ മാനസിക പീഡനത്തെ തുടര്‍ന്ന് തളര്‍ന്നു വീണത്. വീഴ്ചയില്‍ തലക്ക് പരിക്കേറ്റ പോലീസുകാരനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

മെയ് ആറ് മുതല്‍ എട്ട് വരെ മൂന്ന് ദിവസം 24 മണിക്കൂര്‍ വിശ്രമമില്ലാത്ത ഡ്യൂട്ടിയിലായിരുന്ന സുരേഷ് ഞായറാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ റിസര്‍വ്ഡ് ഇന്‍സ്പെക്ടര്‍ ഫോണില്‍ ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുകയും തിങ്കളാഴ്ച ക്യാമ്പിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു.

തിങ്കളാഴ്ച രാവിലെ ക്യാമ്പിലെത്തിയ സുരേഷിനെ മറ്റ് സഹപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച് ഇന്‍സ്പെക്ടര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഇതുകേട്ട പോലീസുകാരന്‍ അവിടെ തന്നെ ബോധം കെട്ട് വീഴുകയായിരുന്നു. ഉടന്‍ തന്നെ സുരേഷിനെ സഹപ്രവര്‍ത്തകര്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഇത് എ ആര്‍ ക്യാമ്പില്‍ വന്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി ഇവിടുത്തെ പോലീസുകാര്‍ക്ക് വിശ്രമമില്ലാത്ത ഡ്യൂട്ടിയാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കാരണം ജില്ലയിലെ പോലീസുകാരുടെ അവധി നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.

 

KCN

more recommended stories