ഗൃഹനാഥന്‍ ഷോക്കേറ്റു മരിച്ചു

shവെള്ളരിക്കുണ്ട്:  തെങ്ങിന്റെ ഓല വെട്ടിമാറ്റുന്നതിനിടെ ഗൃഹനാഥന്‍ ഷോക്കേറ്റ് മരിച്ചു. പുന്നക്കുന്നിലെ എതിരേറ്റ്  തങ്കച്ചന്‍ (62) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്കക് രണ്ടരയേടെയാണ് സംഭവം. വീടിന് സമീപത്തുള്ള വൈദ്യുതി ലൈനില്‍ തട്ടിനിന്ന ഓല വെട്ടിമാറ്റുന്നതിനിടെയാണ് അപകടം. ലീലാമ്മയാണ് ഭാര്യ. മക്കള്‍ മാത്യൂ, ജോണി, മിനി. മരുമക്കള്‍ സോണിയ, അനീഷ്, ബിനീഷ്. സംസ്‌കാരം ഞായറാഴ്ച വൈകിട്ട് 3ന് St മേരീസ് ദേവാലയ സെമിത്തേരിയില്‍ നടക്കും.

KCN

more recommended stories