കേരള കരിയര്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യ കരിയര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

city bag (3)കാഞ്ഞങ്ങാട്: വിദ്യാഭ്യാസ മേഖലയില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കേരള കരിയര്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പല പദ്ദതികളും ചെയ്തു വരുന്നു. അസോസിയേഷന്റെ കരിയര്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഉന്നത വിദ്യാഭാസത്തെ കുറിച്ച് മനസിലാക്കാന്‍ കേരള കരിയര്‍ ഡവലപ്പ്‌മെന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സൗജന്യമായി കരിയര്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കാഞ്ഞങ്ങാട്ട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ ഉദ്ഘാടനം ചെയ്തു. അസ്സോസിയേഷന്‍ അഡ്വൈസറും ഇംഗ്ലീഷ് എഴുത്തുകാരനുമായ പ്രീത് നമ്പ്യാര്‍ അദ്ധ്യക്ഷനായി. സോഫ്റ്റ് സ്‌കില്‍ കണ്‍സള്‍ട്ടന്റ് സി.ബി.അഹമ്മദ്, ലീഗല്‍ അഡ്വൈസര്‍ അഡ്വ.മനോജ്, ഇ.കെ. സിയാദ്, ഇ.എല്‍.റംഷീദ്, ട്രെയിനര്‍ സന്‍സാജ് എന്നിവര്‍ സംസാരിച്ചു. കേരള കരിയര്‍ അസ്സോ.ഡയറക്ടര്‍ നിസാം ഫലാഹ് സ്വാഗതവും കോര്‍ഡിനേറ്റര്‍ ജിന്‍സി ജീമോന്‍ നന്ദിയും പറഞ്ഞു.

 

KCN

more recommended stories