തിരുവനന്തപുരം: വേനല്‍ച്ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ പെയ്തു. കഴിഞ്ഞയാഴ്ച ചൂട് രൂക്ഷമായിരുന്ന കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനിലയില്‍ നേരിയ കുറവ് അനുഭവപ്പെട്ടു. തെക്കന്‍ ജില്ലകളില്‍ പലയിടത്തും ശക്തമായ കാറ്റ് വീശി. ചിലയിടങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയാണ് പെയ്തത്.
അടുത്ത 48 മണിക്കൂറില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ശക്തമായ ഇടിയോടുകൂടി മഴ പെയ്യും. ചൊവ്വാഴ്ച കൊല്ലം രണ്ട് സെ.മീ, ചെങ്ങന്നൂര്‍, പത്തനംതിട്ട കുരുടമണ്ണില്‍, ആര്യങ്കാവ് , മൂവാറ്റുപുഴ,കാസര്‍കോട് എന്നിവിടങ്ങളില്‍ ഓരോ സെ.മീ വീതവും മഴ രേഖപ്പെടുത്തി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കണ്ണൂരിലും പാലക്കാട്ടുമാണ് (39 ഡിഗ്രി സെല്‍ഷ്യസ്).
കോഴിക്കോട് 38 ഡിഗ്രിയും പുനലൂര്‍, വെള്ളാനിക്കരയിലും 37 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.
വരും ദിവസങ്ങളില്‍, പ്രതീക്ഷിക്കുന്ന തോതില്‍ മഴ ലഭിച്ചാല്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
more recommended stories
-
കണ്ണൂരില്‍ വന്‍ലഹരി വേട്ട; രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ താളിക്കാവില്‍ ലഹരി വസ്തുക്കള്‍.
-
യാത്ര ചുരുക്കി; മുഖ്യമന്ത്രി തിങ്കളാഴ്ച തിരിച്ചെത്തും
സിംഗപ്പൂര്‍ സന്ദര്‍ശനത്തിനായി ഈ മാസം ആറിന്.
-
അലയന്‍സ് എയര്‍ യാത്ര റദ്ദാക്കി; അഗത്തി വിമാനത്താവളത്തിനു പുറത്ത് കുടുങ്ങി 68 പേര്,
കണ്ണൂര്‍ന്മ ലക്ഷദ്വീപ് അഗത്തി വിമാനത്താവളത്തില്‍ കുടുങ്ങിയ.
-
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. കഴിഞ്ഞ രണ്ട്.
Leave a Comment