തിരഞ്ഞെടുപ്പു ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇൻസ്പെക്ടർ വെടിയേറ്റു മരിച്ചു

bsf jawanവടകര∙ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിഎസ്എഫ് ഇൻ‌സ്പെക്ടർ രാജസ്ഥാൻ സ്വദേശി രാം ഗോപാൽ മീണ (45) വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി 11.30ന് കോട്ടക്കൽ ഇസ്‌ലാമിക് അക്കാദമി സ്കൂളിലെ ബിഎസ്എഫ് ക്യാംപിലാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് ബിഎസ്എഫ് ജവാൻ യുപി സ്വദേശി അശോക് യാദവിനായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. വെടിയുതിര്‍ത്ത ശേഷം ഇയാൾ തോക്കുമായി കടന്നുകളയുകയായിരുന്നുവെന്നാണ് അനൗദ്യോഗിക വിവരം. വെടിവയ്പിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചു വ്യക്തതയില്ല. അവധി ആവശ്യപ്പെട്ടതിനെത്തുടർന്നാണ് വെടിവയ്പെന്നും പറയുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാൻമാർ താമസിക്കുന്ന ക്യാംപിലാണ് സംഭവം. ആറു വെടിയുണ്ടകളെങ്കിലും ശരീരത്തിൽ തുളച്ചുകയറിയതായി സംശയിക്കുന്നു എന്നു പൊലീസ് പറഞ്ഞു. വടകര സഹകരണ ആശുപത്രിയിലെത്തിച്ച മൃതദേഹം അവിടെത്തന്നെ സൂക്ഷിച്ചിരക്കുകയാണ്. ഉയർന്ന ഉദ്യോഗസ്ഥർ എത്തിയ ശേഷമേ മൃതദേഹം മാറ്റുകയള്ളൂവെന്നാണു പൊലീസ് നിലപാട്. ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി.

KCN

more recommended stories