മോദിയുടെ ചിത്രം മോര്‍ഫ് ചെയ്തയാള്‍ അറസ്റ്റില്‍

metro gold 2 copyബംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം മോര്‍ഫ് ചെയ്തയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് മെഹബൂബ് എന്ന 25കാരനെയാണ് കഴിഞ്ഞ ദിവസം രാത്രി കര്‍ണാടകയിലെ കൊപ്പാല്‍ ജില്ലയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കില്‍ കണ്ടതിനെ തുടര്‍ന്ന്? ബി.ജെ.പി പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്തത്.

രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നതിന് പ്രേരണ നല്‍കിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന മോദിയുടെ ചിത്രത്തില്‍ അദ്വാനിക്ക് പകരം അക്ബറുദ്ദീന്‍ ഉവൈസിയുടെ ചിത്രമാണ് മോര്‍ഫ് ചെയ്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ചിത്രം തനിക്ക് മറ്റൊരാള്‍ അയച്ച് തന്നതാണെന്നാണ് ഇയാള്‍ പറയുന്നത്.

 

 

KCN

more recommended stories