ജില്ലയിലെ മണല്‍ക്ഷാമം: സി.ഐ.ടി.യു. സമരത്തിലേക്ക്‌

CITU

കാസര്‍കോട്: ഖനനനിരോധത്തിന്റെ പേരില്‍ ജില്ലയില്‍ മൂന്നുമാസത്തിലധികമായി സ്തംഭിച്ചിരിക്കുന്ന മണലെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. സമരത്തിലേക്ക്. ജില്ലാ ഭരണകൂടം ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുകയാണെന്ന് ജില്ലാ കമ്മറ്റി യോഗം ആരോപിച്ചു. ജില്ലയിലെ പതിനായിരക്കണക്കിന് നിര്‍മാണതൊഴിലാളികളും അനുബന്ധ മോട്ടോര്‍ തൊഴിലാളികളും ജോലിയില്ലാതെ പട്ടിണിയിലാണെന്ന് യോഗം വിലയിരുത്തി. ജില്ലാ ഭരണാധികാരികളുടെ നിലപാടിനെതിരെ അനിശ്ചിതകാലസമരം നടത്താന്‍ തീരുമാനിച്ചു. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഓഫീസിനു മുന്നിലാണ് സമരം ആരംഭിക്കുക. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായി. സെക്രട്ടറി ടി.കെ.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി പി.രാഘവന്‍ സംസാരിച്ചു.

KCN

more recommended stories