തിരഞ്ഞെടുപ്പിൽ മോദി മാജിക് ഏശിയില്ല: ശിവസേന

MODIമുംബൈ∙ കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ വരാൻ ഇടയാക്കിയ മോദി മാജിക് പ്രാദേശിക പാർട്ടികൾക്കുമുന്നിൽ ഏശിയില്ലെന്ന് എൻഡിഎ സഖ്യകക്ഷി കൂടിയായ ശിവസേന. അ‍ഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്ന പശ്ചാത്തലത്തിലാണ് മോദിക്കെതിരെ വിമർശനവുമായി ശിവസേന രംഗത്തെത്തിയത്. അസമിൽ വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബിജെപി, കേരളത്തിൽ ചരിത്രത്തിലാദ്യമായി അക്കൗണ്ട് തുറക്കുകയും ബംഗാളിൽ മൂന്ന് സീറ്റുകൾ നേടുകയും ചെയ്തിരുന്നു. പശ്ചിമ ബംഗാളിലും തമിഴ്നാട്ടിലും പ്രാദേശിക പാർട്ടികളെ തൂത്തെറിഞ്ഞ് മികച്ച വിജയം നേടാൻ ബിജെപിക്കു സാധിച്ചില്ല എന്നത് മോദി മാജിക് അവർക്കുമുന്നിൽ ഏശിയില്ല എന്നാണ് തെളിയിക്കുന്നത്. ശിവസേനയുടെ മുഖപത്രമായ സാമ്ന മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അസമിൽ കോൺഗ്രസിനെ തോൽപ്പിച്ച് ബിജെപി അധികാരത്തിലെത്തിയെങ്കിലും ബംഗാളിൽ മമത ബാനർജിയെയും തമിഴ്നാട്ടിൽ ജയലളിതയെയും കേരളത്തിൽ ഇടതുപക്ഷത്തെയും അവർക്ക് തോൽപ്പിക്കാനായില്ല. പ്രാദേശിക പാർട്ടികളെ അവരുടെ തട്ടകത്തിൽ തോൽപ്പിക്കാൻ ബിജെപിക്ക് സാധിക്കില്ലെന്നതിന്റെ തെളിവാണിതെന്നും സാമ്ന ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നതോടെ കോൺഗ്രസ് വായുവിലലിഞ്ഞുപോയി എന്നു നാം പറയുന്നു. എന്നാൽ, അസമിലെ ഫലം ഒഴിച്ചുനിർത്തിയാൽ ബിജെപിക്ക് എന്താണ് സംഭവിച്ചതെന്നും മുഖപ്രസംഗം ചോദിക്കുന്നു. കേരളത്തിൽ ഇടതും വലതും മാറി മാറി വിജയിക്കുന്നു. ഇത്തവണ അവിടെ ഇടതുപക്ഷം ജയിച്ചു. അക്കൗണ്ട് തുറക്കാൻ സാധിച്ചതിൽ അച്ഛാദിൻ കണ്ടെത്തി ആശ്വസിക്കുകയാണ് ബിജെപിയെന്നും സാമ്ന പരിഹസിക്കുന്നു.

KCN

more recommended stories