കൊച്ചി വൈറ്റ‍ിലയിൽ അമോണിയ ചോര്‍ന്നു; ജനങ്ങളെ ഒഴിപ്പിക്കുന്നു

kochiകൊച്ചി∙ ചമ്പക്കരയില്‍ ബാര്‍ജില്‍ നിന്നുള്ള അമോണിയ വൈറ്റില തൈക്കൂടത്ത് ചോര്‍ന്നു. ചോര്‍ച്ച നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുന്നു. ഏലൂര്‍ ഫാക്ടിലേക്ക് ബാര്‍ജില്‍ കൊണ്ടുപോവുകയായിരുന്ന അമോണിയയാണ് ചോര്‍ന്നത്. 96 ടണ്‍ അമോണിയയ‍ാണ് ബാര്‍ജിലുള്ളത്. വൈകിട്ട് ആറരയോടെ കണ്ടെത്തിയ ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമം വിദഗ്ധസംഘം തുടരുകയാണ്.  ചമ്പക്കര കനാലിനു സമീപമുള്ള വീടുകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു. രണ്ടുകിലോമീറ്റർ ചുറ്റളവിലുള്ളവർ മാറിനിൽക്കണം. പരിസരവാസികൾ നനഞ്ഞ തുണികൊണ്ട് മൂക്കും വായും മറയ്ക്കണം. അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കലക്ടർ അറിയിച്ചു. നടപടികൾക്കു ദുരന്തനിവാരണ അതോറിറ്റി കലക്ടർക്കു നിർദേശം നൽകി. കണ്ണെരിയുകയും ശ്വാസംമുട്ടലുണ്ടാകുന്നതായും ജനങ്ങൾ പറയുന്നു. അവശരായവരെ ആശുപത്രിയിലേക്കു മാറ്റുന്നുണ്ട്.

KCN

more recommended stories