തൈക്കടപ്പുറം പുലിമുട്ടില്‍ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു

mk

ചെറുവത്തൂര്‍: തൈക്കടപ്പുറം പുലിമുട്ടില്‍ കുളിക്കാനിറങ്ങിയ അധ്യാപക പരിശീലകന്‍ മുങ്ങിമരിച്ചു. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി സുനീര്‍ മുഹമ്മദ് (29) ആണ് മരിച്ചത്. ഇന്ന്(22.05.16) വൈകിട്ട് ആറു മണിയോടെയാണ് സംഭവം. പടന്നയിലെ മൈമ സ്‌കൂളില്‍ അധ്യാപ പരിശീലനത്തിനുള്ള ക്യാമ്പില്‍ ക്ലാസെടുക്കാനെത്തിയതായിരുന്നു സുനീര്‍ മുഹമ്മദ്.

 

ക്യാമ്പിന് ശേഷം ക്യാമ്പ് അംഗങ്ങളോടൊപ്പം പുലിമുട്ട് സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ഇതിനിടയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ തിരമാലയില്‍പെട്ട് ഒഴുക്കില്‍പെടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും ഒഴുക്കില്‍പെട്ട സുനീറിനെ കരയ്‌ക്കെത്തിച്ച് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

 

 

 

KCN

more recommended stories