ചേരങ്കൈില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബത്തെ അക്രമിച്ചു

srikrishna copyകാസര്‍കോട്: കാറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന കുടുംബത്തെ ഒരു സംഘം തടഞ്ഞു നിര്‍ത്തി അക്രമിച്ചതായി പരാതി. മര്‍ദനത്തില്‍ പരിക്കേറ്റ ചേരങ്കൈ കടപ്പുറത്തെ മൊയ്തീന്‍കുട്ടിയുടെ മകന്‍ അബ്ദുല്ല സി.എം (40), ഭാര്യ പര്‍വീന്‍ (35), മകള്‍ മറിയം എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ചേരങ്കൈ കടപ്പുറത്ത് വെച്ചാണ് സംഭവം. കാറില്‍ വീട്ടിലേക്ക് പോകുന്നതിനിടെ ഒരു സംഘം തടഞ്ഞു നിര്‍ത്തി ഇരുമ്പു വടി, ചെയിന്‍ തുടങ്ങിയ മാരകായുധങ്ങളുമായി മര്‍ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന അബ്ദുല്ല പറഞ്ഞു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍എ, സി.ടി അഹ് മദലി തുടങ്ങിയവര്‍ ആശുപത്രിയില്‍ കഴിയന്ന അബ്ദുല്ലയെ സന്ദര്‍ശിച്ചു.

 

KCN

more recommended stories