ബി ജെ പി പ്രവര്‍ത്തകരുടെ ഓട്ടോ റിക്ഷകള്‍ തീവെച്ച് നശിപ്പിച്ചു

uliyathadkaവിദ്യാനഗര്‍:മധൂര്‍ പഞ്ചായത്തില്‍ രണ്ടിടത്ത് ബി ജെ പി പ്രവര്‍ത്തകരുടെ ഓട്ടോ റിക്ഷകള്‍ തീവെച്ച് നശിപ്പിച്ചു. ഉളിയത്തടുക്കയിലും ചെട്ടുംകുഴിയിലുമാണ് ഓട്ടോ റിക്ഷകള്‍ തീവെച്ച് നശിപ്പിച്ചത്. ചെട്ടുംകുഴിയില്‍ ബി ജെ പിയുടെ ബൂത്ത് ഏജന്റായി പ്രവര്‍ത്തിച്ച സുധാകരന്റെ ഓട്ടോ റിക്ഷയും ഉളിയത്തടുക്ക ജെയ്മാതാ സ്‌കൂള്‍ റോഡിലെ സുനില്‍ കുമാറിന്റെ ഓട്ടോ റിക്ഷയുമാണ് തീവെച്ച് നശിപ്പിച്ചത്.രണ്ട് തീവെപ്പ് സംഭവങ്ങള്‍ക്ക് പിന്നിലും ഒരേസംഘമാണെന്നാണ് സൂചന. സുധാകരന്റെ ഓട്ടോ റിക്ഷ തിങ്കളാഴ്ച പുലര്‍ച്ചെ 1.30 മണിക്കും സുനില്‍ കുമാറിന്റെ ഓട്ടോ റിക്ഷ പുലര്‍ച്ചെ 2.30 മണിക്കുമാണ് തീവെച്ച് നശിപ്പിച്ചത്. സുധാകരനും സുനില്‍കുമാറും വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കി. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.ആസൂത്രിതമായി അക്രമം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് തീവെപ്പ് സംഭവങ്ങളെന്നാണ് ബി ജെ പി കേന്ദ്രങ്ങള്‍ ആരോപിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം കാസര്‍കോട് നഗരസഭാ പ്രദേശങ്ങളിലും മധൂര്‍, ചെങ്കള പഞ്ചായത്തുകളിലും വ്യാപകമായ അക്രമങ്ങളാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

KCN

more recommended stories