കാസര്‍കോട്ടുകാരുടെ ചന്ദ്രേട്ടന്‍ ഇനി കേരളത്തിന്റെ മന്ത്രി

chandranshkharരാഷ്ട്രീയത്തിനപ്പുറം കാസര്‍കോട്ടുകാര്‍ സ്‌നേഹത്തോടെ കാണുന്ന തങ്ങളുടെ ചന്ദ്രേട്ടന്‍ കേരളത്തിന്റെ മന്ത്രിയാകുമ്പോള്‍ നിറയുന്നത് വടക്കിന്റെ മനസ്സ് കൂടിയാണ്. ഇടതുപക്ഷം മൃഗീയ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയതോടെ കാസര്‍കോട്ടു നിന്ന് മന്ത്രിയുണ്ടാകുമെന്നും അത്്് കാഞ്ഞങ്ങാട്ടു നിന്ന് രണ്ടാം തവണയും ജയിച്ചുവന്ന ഇ.ചന്ദ്രശേഖരനായിരിക്കുമെന്നും ഏറെ കുറെ ഉറപ്പായിരുന്നു. സി.പി.ഐയിലെ സീനിയര്‍ നേതാവ് എന്നതും പാര്‍ട്ടിയുടെ സംസ്ഥാന ട്രഷറര്‍ കൂടിയായ ചന്ദ്രശേഖരന് ഗുണകരമായി.
ജനകീയ പരിവേശമുള്ള ചന്ദ്രശേഖരന്‍ കറകളഞ്ഞ പൊതുപ്രവര്‍ത്തകന്‍ കൂടിയാണ്. ജീവിതം തന്നെ പാര്‍ട്ടിക്കും പൊതുസേവനത്തിനുമായി മാറ്റിവെച്ച അദ്ദേഹം അധികാരമോഹം മാത്രം ലക്ഷ്യവെച്ച്  രാഷ്ട്രീയത്തിലറങ്ങുന്നവര്‍ക്ക് എന്നും കണ്ടു പഠിക്കേണ്ട പാഠപുസ്തമാണ്്്്്് വര്‍ഷങ്ങളോളം പാര്‍ട്ടിക്കുവേണ്ടി പണിയെടുത്തിട്ടും തെര്‌ഞ്ഞെടുപ്പില്‍ മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെ മോഹമേ ആയിരുന്നില്ല. ഒടുവില്‍ പാര്‍ട്ടിയുടെ നിര്‍ബന്ധത്തിന് വഴങ്ങിയായിരുന്നു അദ്ദേഹം 2011ല്‍ കാഞ്ഞങ്ങാട് മണ്്്ഡലത്തില്‍ നിന്ന്്്് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. എം.എല്‍.എ ആയപ്പോഴും ചന്ദ്രേട്ടനിലെ സാധാരണക്കാരന്‍ സാധാരണക്കാരന്‍ തന്നെയായി ജീവിച്ചു. ആര്‍ക്കും എപ്പോഴും കാണാനും സംസാരിക്കാനും പറ്റുന്ന നിശ്്്കളങ്കനായ പൊതുപ്രവര്‍ത്തകനായി അഞ്ചു വര്‍ഷം അദ്ദേഹം നാടിനെ സേവിച്ചു. ആ നിസ്വാര്‍ത്ഥമായ സേവനത്തിനുള്ള അംഗീകാരമായി തൊട്ടടുത്ത വര്‍ഷം കാല്‍ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം നല്‍കിയാണ് കാഞ്ഞങ്ങാട്ടുകാര്‍ അദ്ദേഹത്തെ ജയിപ്പിച്ചത്.
പെരുമ്പള എന്ന ഗ്രാമത്തില്‍ നിന്നും കേരളത്തോളം വളര്‍ന്ന ചന്ദ്രേശഖേരന്‍ പിണറായി മന്ത്രിസഭയില്‍ മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്യുമ്പോള്‍ അത് ഓരോ കാസര്‍കോട്ടുകാരനും അഭിമാന മുഹൂത്തമായി മാറുകയാണ്. പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് കാസര്‍കോടിന് ഒരു മന്ത്രിയുണ്ടാവുന്നത് എന്നറിയുമ്പോള്‍ ഈ സ്ഥാനലബ്ദിക്കു് മധുരമേറുകയാണ്.

KCN

more recommended stories