പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം തുടരുന്നു

beefതൃശൂർ ∙ തൃശൂർ പൊലീസ് അക്കാദമിയിൽ അപ്രഖ്യാപിത ബീഫ് നിരോധനം തുടരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടത് വിജയം ആഘോഷിക്കാൻ വിലക്ക് ലംഘിച്ച് ബീഫ് വിളമ്പിയ പൊലീസുകാർക്കെതിരെ പൊലീസ് അക്കാദമി ഐ.ജി അന്വേഷണം ആരംഭിച്ചു. അക്കാദമി കാന്റീനിൽ ബീഫ് കയറ്റിയാൽ നടപടിയെടുക്കുമെന്ന് ഐ.ജി സുരേഷ് രാജ് പുരോഹിത് താക്കീത് ചെയ്തതായും പരാതിയുണ്ട്. ഉത്തരേന്ത്യക്കാരനായ സുരേഷ് രാജ് പുരോഹിത് പൊലീസ് അക്കാദമി ഐ.ജി ആയതിന് തൊട്ടുപിന്നാലെയാണ് അപ്രഖ്യാപിത ബീഫ് നിരോധനം ഏർപ്പെടുത്തിയത്. ഇതിെനതിരെ പൊലീസ് അസോസിയേഷൻ പരാതി നൽകിയിട്ടും കാന്റീൻ മെനുവിൽ അനുവദിച്ചിട്ടുള്ള ബീഫ് പോലും വിളമ്പാൻ ഐ.ജി സമ്മതിച്ചിരുന്നില്ല. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ഇടത് പക്ഷം വിജയിച്ചതിന്റെ പിറ്റേ ദിവസം പൊലീസ് സംഘടനകളുടെ നേത്യത്യത്തിൽ ബീഫ് വിളമ്പിയത്. ഐ.ജി അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരെ അറിയിക്കാതെയാണ് ഉച്ചയൂണിനൊപ്പം ബീഫ് വിളമ്പിയത്. നൂറിലേറെ പൊലീസുകാർ കഴിച്ച ശേഷമാണ് ഐ.ജി വിവരം അറിഞ്ഞത്. ഇതോടെ കാന്റീനിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ഐ.ജി അന്വേഷിക്കുകയായിരുന്നു. ഇടത് അനുകൂല സംഘടനാ നേതാക്കൾക്കെതിരെ അന്വേഷണം തുടരുകയാണ്. ഇനി ബീഫ് വിളമ്പിയാൽ നടപടിയെന്ന് താക്കീത് നൽകിയെന്നും പൊലീസുകാർ ആരോപിക്കുന്നു. ഇതിനെതിരെ പുതിയ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പൊലീസ് സ‍ംഘടനകൾ. നേരത്തെ ഔദ്യോഗിക വാഹനം പ്രായപൂർത്തിയാകാത്ത മകൻ ദുരുപയോഗം ചെയ്തെന്ന പരാതിയിലും ഐ.ജിക്കെതിരെ ഉമ്മൻ ചാണ്ടി സർക്കാർ നടപടി എടുത്തിരുന്നില്ല.

KCN

more recommended stories