ജൗഹറിന്റെ കുടുംബത്തിന് സഹായവുമായി ചൗക്കിയിലെ കെ.എം.സി.സിക്കാര്‍

work al fazal ad (1) copyകുടുംബൂര്‍ പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച എം.എസ്.എഫ് നേതാവ് കല്ലന്‍ചിറയിലെ ജൗഹറിന്റെ നിര്‍ധന കുടുംബത്തിന് സഹായവുമായി ചൗക്കി മേഖലയിലെ ജിസിസി കെ.എം.സി.സി പ്രവര്‍ത്തകരെത്തി.

കുടുംബത്തിന്റെ താങ്ങും തണലുമായി മാറേണ്ട പൊന്നുമോന്‍ എഞ്ചിനിയറിംഗ് പഠനം പൂര്‍ത്തിയാക്കി ജോലിതേടി കുടുംബത്തിന് താങ്ങാവാന്‍ ഒരുങ്ങവേയാണ് അവരുടെ മകനെ മരണം തട്ടിയെടുത്തത്. മകന്‍ നഷ്ടപ്പെട്ടതോടെ മാനസീകമായി തകര്‍ന്നുവീണുപോയ ജൗഹറിന്റെ ഉപ്പയേയും ഉമ്മയേയും സഹോദരങ്ങളെയും കെ.എം.സി.സി പ്രവര്‍ത്തകര്‍ ആശ്വസിപ്പിച്ചു. ചൗക്കി പ്രദേശത്തുകാരായ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവരാണ് നന്മയ്ക്കുവേണ്ടി കൈകോര്‍ക്കുന്നത്.
ജീവിതകാലമത്രയും പ്രവാസികളായി മാറുമ്പോഴും നാട്ടിലുള്ള ഇത്തിരി നിമിഷങ്ങള്‍ മറ്റുള്ളവരുടെ കണ്ണീരൊപ്പാനായി മാറ്റിവെക്കുന്ന കെ.എം.സി.സി പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്ത പുണ്യമായി മാറുകയാണ്.
കെ.എം.സി.സി സമാഹരിച്ച തുക ജൗഹറിന്റെ പിതാവിന് കാസര്‍കോട് ജില്ലാ കെ.എം.സി വൈസ് പ്രസിഡണ്ട് മഹ്മൂദ് കുളങ്കര കൈമാറി. ജിസിസി ചൗക്കി മേഖല പ്രസിഡണ്ട് ഹനീഫ് ഒമാന്‍, ജനറല്‍ സെക്രട്ടറി സത്താര്‍ ചൗക്കി, വര്‍ക്കിംഗ് പ്രസിഡണ്ട് ശുക്കൂര്‍ മുക്രി, ഹസൈനാര്‍ ചൗക്കി, സുലൈമാന്‍ ചൗക്കി, അബൂബക്കര്‍ മുക്രി, സത്താര്‍ കടപ്പുറം, എബി കുട്ടിയാനം സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:
പുഴയില്‍ കുളിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച എം.എഎസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡണ്ട് ജൗഹര്‍ കല്ലഞ്ചിറയുടെ കുടുംബത്തിന് ജിസിസി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റി സംഘടിപ്പിച്ച തുക ജൗഹറിന്റെ പിതാവിന് കാസര്‍കോട് ജില്ലാ കെ.എം.സി വൈസ് പ്രസിഡണ്ട് മഹ്മൂദ് കുളങ്കര കൈമാറുന്നു.

 

KCN

more recommended stories