ഓക്സിജനുപകരം അനസ്തേഷ്യ നൽകി: അഞ്ചുവയസ്സുകാരനും പിഞ്ചുകുഞ്ഞും മരിച്ചു

oxygen ഇൻഡോർ∙ സർക്കാർ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ഓക്സിജനുപകരം അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അഞ്ചുവയസ്സുകാരനും ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞും മരിച്ചു. മധ്യപ്രദേശിലെ ഇൻഡോറിലുള്ള മഹാരാജാ യശ്വന്ത്റാവു ആശുപ്രതിയിലാണ് സംഭവം. ഈ മാസം 27നായിരുന്നു അ‍ഞ്ചുവയസ്സുകാരനായ ആയുഷ് മരിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പിഞ്ചുകുഞ്ഞായ രാജ്‌വീറും മരിച്ചു. മരണമുണ്ടായി ആദ്യമൊന്നും കാരണമെന്താണെന്ന് ആശുപത്രി അധികൃതർക്കു കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് ഓക്സിജൻ വരേണ്ട പൈപ്പ്‌ലൈനിലൂടെ വന്നത് അനസ്തേഷ്യയുടെ നൈട്രസ് ഓക്സൈഡ് ആണെന്ന് വ്യക്തമായത്. മേയ് 27ന് ഹെർണിയ ശസ്ത്രക്രിയയ്ക്കിടെയാണ് ആയുഷ് മരിച്ചത്. മേയ് 24നാണ് പുതിയ ഓപ്പറേഷൻ തിയറ്റർ തുറന്നത്. ഇതിപ്പോൾ സീൽ ചെയ്തിരിക്കുകയാണ്. അതേസമയം, പൈപ്പ്‌ലൈൻ സ്ഥാപിച്ച സ്വകാര്യ കമ്പനിയുടെ ടെക്നീഷന്യനായ രാജേന്ദ്ര ചൗധരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

KCN

more recommended stories