അര്‍ബുധബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു

city bag (3) copyകാസര്‍കോട്: അര്‍ബുധബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വനിതാ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. ജില്ലാ പോലീസ് ഓഫീസിലെ പത്മിനി(37)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് മരണം സംഭവിച്ചത്.

കറന്തക്കാടിലെ പരേതനായ മനോജിന്റെ ഭാര്യയാണ് പത്മിനി. ജില്ലാ പോലീസ് ഓഫീസില്‍ ജോലി ചെയ്തുവരികയായിരുന്ന പത്മിനി അര്‍ബുദത്തെ തുടര്‍ന്ന് നാല് വര്‍ഷമായി ചികിത്സയിലായിരുന്നു. അസുഖം കൂടിയതിനെ തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പത്മിനി മരണത്തിന് കീഴടങ്ങുകയായിരുന്നു. ഏകമകളായ മനീഷ സെന്‍ട്രല്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

 

KCN

more recommended stories