അഴിച്ചുപണി പൊടിപൊടിക്കുന്നു; ഡിജിപി സ്കെയിൽ ശമ്പളമില്ലാതെ നാല് ഉദ്യോഗസ്ഥർ

policeതിരുവനന്തപുരം∙ ഡിജിപി നിയമനവുമായി ബന്ധപ്പെട്ട വിവാദം ചൂടു പിടിക്കുമ്പോൾ, ഡിജിപി പദവി ലഭിച്ചിട്ടും ശമ്പളം വാങ്ങാൻ യോഗമില്ലാതെ നാല് ഐപിഎസുകാർ. എഡിജിപി (ഇന്റലിജൻസ്) എ.ഹേമചന്ദ്രൻ, വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർ റെഢി, എഡിജിപി(ട്രയിനിങ്) രാജേഷ് ധവാൻ, എഡിജിപി (കോസ്റ്റൽ സെക്യൂരിറ്റി) മുഹമ്മദ് യാസിൻ എന്നിവർക്ക് ചീഫ് സെക്രട്ടറിയായിരുന്ന ജിജി തോംസണിന്റെ എതിർപ്പ് അവഗണിച്ച് ഡിജിപിമാരായി സ്ഥാനകയറ്റം നൽകിയത് കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ്. നാലുപേരും 1986 ഐപിഎസ് ബാച്ചുകാർ. രണ്ടു ഡിജിപി തസ്തികയും(കേഡർ) രണ്ട് എക്സ് കേഡർ ഡിജിപി തസ്തികയുമാണ് കേരളത്തിന് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഇതുകൂടാതെ നാലുപേർക്കുകൂടി ഡിജിപി പദവി നൽകാനായിരുന്നു യുഡിഎഫ് സർക്കാരിന്റെ തീരുമാനം. നാലിൽ കൂടുതൽ ഡിജിപിമാരെ നിയമിക്കുന്നതിന് നിയമ തടസമുള്ളതായി അന്നത്തെ ചീഫ് സെക്രട്ടറി ജിജി തോംസൺ മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ചീഫ് സെക്രട്ടറിയുടെ രേഖാമൂലമുള്ള എതിർപ്പിനെ മറികടന്ന് നാലുപേർക്കുകൂടി ഡിജിപി പദവി നൽകുകയാണ് സർക്കാർ ചെയ്തത്. കേന്ദ്രം അംഗീകാരം നൽകുമെന്ന പ്രതീക്ഷയിലായിരുന്നു നിയമനം. എന്നാൽ, കേന്ദ്രതീരുമാനം അനുകൂലമാകാതെ വന്നതോടെ വെട്ടിലായത് ഈ നാലു ഉദ്യോഗസ്ഥരാണ്. ചട്ടങ്ങൾ മറികടന്ന് ഡിജിപിയായതോടെ ഈ നാലു ഉദ്യോഗസ്ഥർക്കും ഇപ്പോൾ ലഭിക്കുന്നത് എഡിജിപിയുടെ ശമ്പളം മാത്രം. കേന്ദ്രം തീരുമാനം പുനഃപരിശോധിച്ചില്ലെങ്കിൽ ശേഷിക്കുന്ന സർവ്വീസ് കാലവും എഡിജിപിയുടെ ശമ്പളം വാങ്ങി ഡിജിപിയായി തുടരേണ്ടിവരും.

KCN

more recommended stories