‘ദീര്‍ഘകാലം പ്രതിപക്ഷ നേതാവായി തുടരട്ടെ’; ചെന്നിത്തലയ്ക്ക് എം.എ.ബേബിയുടെ ആശംസ

ma babyന്യൂഡൽഹി∙ പ്രതിപക്ഷ നേതാവായശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ രമേശ് ചെന്നിത്തലയ്ക്ക് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി നല്‍കിയത് സ്വാദേറിയ ഉച്ചഭക്ഷണമായിരുന്നു. പക്ഷേ, ഭക്ഷണം വിളമ്പുന്നതിനു മുന്‍പ് എം.എ.ബേബി നല്‍കിയ ആശംസ ചെന്നിത്തലയ്ക്ക് തീരെ ദഹിക്കുന്നതായിരുന്നില്ല. എന്നാല്‍ െചന്നിത്തലയ്ക്ക് ആഹ്ലാദം നല്‍കുന്നൊരു പ്രവചനം കൂടെയുണ്ടായിരുന്ന പുതുച്ചേരി നിയുക്ത മുഖ്യമന്ത്രി വി നാരായണ സ്വാമി നടത്തി.  പ്രതിപക്ഷ നേതാവായ ശേഷം രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയാകും മുന്‍പെ വി.നാരായണ സ്വാമിയും ഡല്‍ഹിയിലെത്തിയത് ഹൈക്കമാന്‍ഡിനെ കാണുക എന്ന ലക്ഷ്യത്തോടെയാണ്. ചെന്നിത്തലയെ കാണാന്‍ കേരളഹൗസിലെത്തിയ നാരായണ സ്വാമി പ്രിയസുഹൃത്തിനെക്കുറിച്ച് ഒരു പ്രവചനവും നടത്തി. ചെന്നിത്തല മുഖ്യമന്ത്രിയായിക്കഴിയുമ്പോൾ കേരളത്തിലെത്തി താന്‍ സന്ദർശിക്കുമെന്നായിരുന്നു പ്രവചനം.

KCN

more recommended stories