വിവിധ വകുപ്പുകളിൽ ഒഴിവുള്ളത് 870 തസ്തികകള്‍

psc kerala juneതിരുവനന്തപുരം ∙ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിഞ്ഞുകിടക്കുന്നത് 870 തസ്തികകള്‍. പത്തു ദിവസത്തിനകം ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു മന്ത്രിസഭായോഗം നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് വകുപ്പു മേധാവികള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ജൂണ്‍ ഒന്നാം തീയതി അടിസ്ഥാനമാക്കിയാണ് ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. വകുപ്പുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ടു ചെയ്ത 870 ഒഴിവുകളും പിഎസ്‌സി ലിസ്റ്റുള്ളവയാണ്. പിഎസ്‌സി ലിസ്റ്റില്ലാത്ത 68 ഒഴിവുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഒഴിവു റിപ്പോര്‍ട്ടു ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിയെയാണ് മന്ത്രിസഭായോഗം ചുമതലപ്പെടുത്തിയിരിക്കുന്നത്. നിയമന നിരോധനമുണ്ടെന്ന ആക്ഷേപം പരിശോധിക്കുന്നതിന്റെ ഭാഗമായാണ്് നടപടി. വകുപ്പുകൾ അയച്ച ലിസ്റ്റില്‍ ചില അപാകതകളുണ്ടെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക വിലയിരുത്തല്‍. 870 ഒഴിവുകളാണ് കേരളമൊട്ടാകെ ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുമ്പോള്‍, 700 ഒഴിവുകള്‍ ആരോഗ്യവകുപ്പില്‍ മാത്രം ഉണ്ടെന്നു സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കണക്കുകളില്‍ കൃത്യത വരുത്താന്‍ വകുപ്പു മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്തിമപട്ടികയായശേഷം പ്രായോഗിക പ്രശ്‌നങ്ങള്‍ പിഎസ്‌സിയുമായി ചര്‍ച്ച ചെയ്യും. വിവിധ വകുപ്പുകളിലായി 1500 ഓളം ഒഴിവുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതേസമയം, കൂട്ടവിരമിക്കലാണ് കഴിഞ്ഞമാസം അവസാനം സര്‍ക്കാര്‍ സർവീസില്‍ നടന്നത്. ആയിരത്തോളം ഉദ്യോഗസ്ഥര്‍ വിരമിച്ചതായാണ് അനൗദ്യോഗിക കണക്ക്. സെക്രട്ടേറിയറ്റില്‍നിന്നു മാത്രം 67 ഉദ്യോഗസ്ഥരാണ് വിരമിച്ചത്. ട്രഷറിവകുപ്പില്‍നിന്ന് 84 ഉദ്യോഗസ്ഥരും വിരമിച്ചു.

KCN

more recommended stories