ബ്രസീലിനെ സമനിലയിൽ തളച്ച് ഇക്വഡോർ

brazilകലിഫോർണിയ∙ കോപ്പ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്റില്‍ ആദ്യമല്‍സരത്തിനിറങ്ങിയ ബ്രസീലിന്റെ യുവനിര നിരാശപ്പെടുത്തി. ബ്രസീലിനെ ഇക്വഡോര്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. ഒന്നാം നിരക്കാരെ സ്വന്തം മണ്ണിലെ ഒളിംപിക്സിന് കരുതിവച്ച ബ്രസീല്‍ കോച്ച് ദുംഗയ്ക്ക് കോപ്പയിലെ തുടക്കം പാളി. മഞ്ഞക്കടലിരമ്പം കാത്തിരുന്ന ആരാധകര്‍ക്ക് യുവതാരങ്ങളുടെ പന്തുതട്ടല്‍ കണ്ട് കണ്ണടയ്ക്കേണ്ടി വന്നു.  വില്ല്യനും കുട്ടീഞ്ഞോയും ഒറ്റപ്പെട്ട ഗോളവസരങ്ങള്‍ ഒരുക്കിയതൊഴിച്ചാല്‍ കളിയില്‍ മുന്‍തൂക്കം അവകാശപ്പെടാന്‍ ബ്രസീലിനാകില്ല. കളിതീരാന്‍ മിനി‌റ്റുകള്‍ ബാക്കിനില്‍ക്കെ ലൂക്കാസ് മോറയുടെ ഷോട്ട് ഇക്വഡോര്‍ പോസ്റ്റിനെ തഴുകിപ്പാഞ്ഞു. ബ്രസീല്‍ മുന്നേറ്റങ്ങളെ ഫലപ്രദമായി ചെറുത്ത ഇക്വഡോര്‍ പ്രതിരോധത്തിന് മുഴുവന്‍ മാര്‍ക്കും നല്‍കാം. രണ്ടാം പകുതിയില്‍ ഇരുടീമും കടുത്ത ടാക്ലിങ്ങിലേക്ക് നീങ്ങിയതും വിരസതയായി.

KCN

more recommended stories