വിഐപികളുടെ വാഹനങ്ങളില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് കിരണ്‍ ബേദി

sirenപോണ്ടിച്ചേരി: വിഐപികളുടെ കാറുകളില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് പുതുച്ചേരി ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി. തനിക്ക് എസ്‌കോര്‍ട്ട് വരുന്ന വാഹനങ്ങള്‍ക്കും പൈലറ്റ് കാറുകള്‍ക്കും ഈ നിരോധനം ബാധകമാണെന്ന് കിരണ്‍ ബേദി വ്യക്തമാക്കി.

അടിയന്തരാവശ്യത്തിനായി ആംബുലന്‍സിനും അഗ്നി ശമന വാഹനങ്ങളിലും സൈറണ്‍ ഉപയോഗിക്കാം. എന്നാല്‍ അടിയന്തരാവശ്യത്തിനാണെന്ന് പറഞ്ഞ് വിഐപികള്‍ ഒരിക്കലും പുതുച്ചേരിയില്‍ സൈറണ്‍ ഉപയോഗിക്കരുതെന്ന് അവര്‍ അറിയിച്ചു.

ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി വിഐപികള്‍ യാത്ര ചെയ്യരുത്. റോഡില്‍ യാതൊരു തരത്തിലുള്ള ആനുകൂല്യങ്ങളും പ്രതീക്ഷിക്കരുതെന്നും കിരണ്‍ ബേദി വ്യക്തമാക്കി. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി വിഐപികള്‍ക്ക് ഗതാഗത സഞ്ചാരം തടസ്സപ്പെടുത്തില്ലെന്നും കിരണ്‍ ബേദി പറഞ്ഞു.

KCN

more recommended stories