പൊലീസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി: ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു

rishiraj singhതിരുവനന്തപുരം: പൊലീസ് തലപ്പത്ത് സര്‍ക്കാര്‍ വീണ്ടും അഴിച്ചുപണി നടത്തി. ജയില്‍ മേധാവിയായിരുന്ന ഡിജിപി ഋഷിരാജ് സിംഗിനെ എക്‌സൈസ് കമ്മീഷണറായി നിയമിച്ചു. ഐജി ആര്‍ ശ്രീലേഖ ഇന്റലിജന്‍സ് മേധാവിയാകും. സുദേഷ് കുമാര്‍ ഉത്തരമേഖല ഡിജിപിയാകും. കെ പത്മകുമാര്‍ കെഎസ്ഇബി വിജിലന്‍സ് ഓഫീസറായി ചുമതലയേല്‍ക്കും.

ഐജി മഹിപാല്‍ യാദവിനെ പൊലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പലായാണ് നിയമിച്ചിരിക്കുന്നത്. നിധിന്‍ അഗര്‍വാള്‍ ആംഡ് പൊലീസ് റിസര്‍വ് എഡിജിപിയാകും. ഐജി ടിജെ ജോസ് പൊലീസ് ആസ്ഥാനത്തിന്റെ ചുമതല നല്‍കി. അനില്‍ കാന്ത് ജയില്‍ എഡിജിപിയാകും. ഐജി ജയരാജിന് മനുഷ്യാവകാശ കമ്മീഷന്റെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പൊലീസ് തലപ്പത്ത് മാറ്റമുണ്ടായതിന് പിന്നാലെ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും സ്ഥാനചലനമുണ്ടാകും.

പൊലീസ് മേധാവിയായി ലോക്‌നാഥ് ബെഹ്‌റ ചുമതലയേറ്റിരുന്നു. ഡിജിപി സ്ഥാനത്തു നിന്നും ടിപി സെന്‍കുമാറിനെ മാറ്റി ബെഹ്‌റയെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ജിഷ കൊലപാതകത്തില്‍ ഉള്‍പ്പെടെ സെന്‍കുമാര്‍ സ്വീകരിച്ച നിലപാടുകള്‍ക്കെതിരെ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്ഥാനചലനം സംഭവിച്ചതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍ രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഏകപക്ഷീയമാണെന്നും തനിക്ക് എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ അത് തന്നോടാണ് പറയേണ്ടതെന്നും സെന്‍കുമാര്‍ പ്രതികരിച്ചിരുന്നു.

KCN

more recommended stories