നെല്ലിക്കുന്ന്, കാസര്‍കോട് സെക്ഷനില്‍ ബുധനാഴ്ച മുതല്‍ 12 മണിക്കൂര്‍ പവര്‍കട്ട്

transformer

കാസര്‍കോട് :  നെല്ലിക്കുന്ന്, കാസര്‍കോട് സെക്ഷന്‍ പരിധിയില്‍ ഏപ്രില്‍ 23 ബുധനാഴ്ച  മുതല്‍ 30 വരെ 12 മണിക്കൂര്‍ പവര്‍കട്ട്. കാസര്‍കോട് സബ്‌സ്‌റ്റേഷനിലെ പഴയ ട്രാന്‍സ്‌ഫോമര്‍ മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് അര മണിക്കൂര്‍ ഇടവിട്ട് വൈദ്യുതി മുടക്കം. നാല്‍പ്പത്തയ്യായിരത്തോളം ഉപയോക്താക്കളെ ഇതു ബാധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ സൂക്ഷിച്ച കാസര്‍കോട് ഗവ. കോളജ് ഉള്‍പ്പെടുന്ന കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഫീഡര്‍ ഒഴിവാക്കിയിട്ടുണ്ട്.

ഈ പരിധിയിലെ അയ്യായിരത്തോളം ഉപയോക്താക്കളെ വൈദ്യുതി മുടക്കം ബാധിക്കില്ല. സബ്‌സ്‌റ്റേഷനിലെ ട്രാന്‍സ്‌ഫോമറിന് അധിക ഉപയോഗഭാരം താങ്ങാന്‍ ശേഷിയില്ലാത്ത സാഹചര്യത്തില്‍ മറ്റു ബദല്‍ സംവിധാനമില്ലാത്തതിനാലാണ് മറ്റു ഫീഡറുകളില്‍ ദിവസവും അര മണിക്കൂര്‍ ഇടവിട്ട് വൈദ്യുതി നിയന്ത്രണത്തിനു നിര്‍ബന്ധിതമായതെന്ന് അധികൃതര്‍ പറഞ്ഞു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് ഫീഡറിനെ ഒഴിവാക്കാന്‍ നിര്‍ബന്ധിതമായതിനാല്‍ മറ്റു ഫീഡറുകളില്‍ അര മണിക്കൂര്‍ ഇടവിട്ട മുടക്കം ചിലപ്പോള്‍ ഒരു മണിക്കൂറായി വര്‍ധിക്കാനും സാധ്യതയുണ്ട്.

KCN

more recommended stories