അഞ്ജുവിന് യോഗ്യതയില്ല; ഇ.പി. ജയരാജൻ പറഞ്ഞതിൽ അപാകതയില്ലെന്നും പി.സി. ജോർജ്

ep jayarajanകോട്ടയം ∙ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജിനെതിരെ രൂക്ഷ വിമർശനവുമായി പൂഞ്ഞാർ എംഎൽഎ പി.സി. ജോർജ്. അഞ്ജുവിന് ആ സ്ഥാനത്തിരിക്കാൻ യോഗ്യതയില്ല. മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞതിൽ അപാകതയില്ല. അഞ്ജു കർണാടകയിലെ താമസക്കാരിയാണ്. കേരളത്തിലെ കായികരംഗത്തിന്റെ തലപ്പത്ത് ഇവർ വരുന്നതിൽ അപാകതയുണ്ടെന്നും പി.സി. ജോർജ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പി.സി. ജോർജ് രംഗത്തെത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് പിണറായി ആക്ടിങ് ചീഫ് ജസ്റ്റിസിനെ ക്ഷണിച്ചത് ചട്ടവിരുദ്ധമാണ്. പിണറായി ലാവ്‍ലിൻ കേസിൽ പ്രതിയാണെന്ന് വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കായികമന്ത്രി തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് അ‍ഞ്ജു ബോബി ജോർജിന്റെ ആരോപണം. അഴിമതി നടത്തിയെന്നു പറഞ്ഞായിരുന്നു ഭീഷണി. പുതിയ കായിക മന്ത്രിയായി ചുമതലയേറ്റ ശേഷം ഇ.പി.ജയരാജനെ ആദ്യമായി കാണാൻ എത്തിയപ്പോഴാണ് മന്ത്രി അഞ്ജുവിനോട് മോശമായി സംസാരിച്ചത്. എന്നാൽ ഇക്കാര്യങ്ങൾ മന്ത്രിയും മുഖ്യമന്ത്രിയും നിഷേധിച്ചിരുന്നു

KCN

more recommended stories