മണല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ സി ഐ ടി യു പ്രക്ഷോഭത്തിലേക്ക്

ciകാസര്‍കോട്: ജില്ലയിലെ മണല്‍സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു. അനിശ്ചിതകാലസമരത്തിലേക്ക്. മണല്‍ക്ഷാമം പരിഹരിക്കുക, ഇ മണല്‍ സംവിധാനം പുനഃസ്ഥാപിക്കുക, ഉപയോക്താക്കള്‍ക്ക് യഥാസമയം മണല്‍ ഉറപ്പുവരുത്തുക, കടവുകളിലെ മണല്‍വാരല്‍ നിരോധനം പിന്‍വലിക്കുക, ജില്ലാ അധികാരികള്‍ നീതിപാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ആദ്യപടിയായി 28ന് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും തിരഞ്ഞെടുക്കപ്പെട്ട 41 വില്ലേജ് ഓഫീസുകള്‍ രാവിലെ മുതല്‍ തൊഴിലാളികള്‍ ഉപരോധിക്കും. കാഞ്ഞങ്ങാട് ആര്‍.ഡി.ഒ. ഓഫീസിനുമുന്നില്‍ മെയ് അഞ്ചിന് അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കും. സംസ്ഥാനനേതാക്കളായ എ.കെ.നാരായണന്‍, പി.രാഘവന്‍, കെ.ബാലകൃഷ്ണന്‍, ടി.കെ.രാജന്‍, പി.അപ്പുക്കുട്ടന്‍, യു.തമ്പാന്‍ നായര്‍, വി.വി.പ്രസന്നകുമാരി, വി.ലക്ഷ്മണന്‍ എന്നിവരും നിര്‍മാണംകരിങ്കല്‍കാര്‍പ്പന്ററി, ടെമ്പോ യൂണിയനുകളുടെ ഭാരവാഹികളുമാണ് സത്യാഗ്രഹമിരിക്കുന്നത്. ദിവസേന വിവിധ മേഖലകളിലെ തൊഴിലാളികള്‍ ഏരിയ അടിസ്ഥാനത്തില്‍ അനുഭാവ സത്യാഗ്രഹം നടത്തും. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് കെ.ബാലകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സംസ്ഥാനഭാരവാഹികളായ എ.കെ.നാരായണന്‍, പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു.

KCN

more recommended stories