ഹൃദയവിശുദ്ധിയുള്ള ജീവിതം റമളാനിന്റെ പ്രയോജനം

homstyle copyചൗക്കി: തഖ്‌വയാണ് നോമ്പിന്റെ കര്‍മഫലം ഇതു നേടാന്‍ ശരീരം മാത്രം പോരാ ഹൃദയം കൂടി തയ്യാറടുക്കേണ്ടതുണ്ട് ഹൃദയവിശുദ്ധിയുള്ള ജീവിതം നയിക്കലാണ് റമാളിന്റെ പ്രയോജനമെന്നും എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി അഭിപ്രായപ്പെട്ടു. തഖ്‌വയുടെ വിവിധ രീതികള്‍ ഇസ്ലാം പറയുന്നുണ്ട്. ചലനനിശ്ചലനങ്ങളും വിചാരങ്ങളുമെല്ലാം അള്ളാഹുല്‍ സമര്‍പ്പിച്ച ജീവിതം സമ്പൂര്‍ണമായി അനുഷ്ഠാനമാക്കി മാറ്റുന്നതാണ് പരലോക കാമികളുടെ ശരിയായ രീതി എന്നും അദ്ധേഹം പറഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ സര്‍ക്കിള്‍ എസ്.വൈ.എസ് ചൗക്കിയില്‍ സംഘടിപ്പിച്ച രണ്ട് ദിവസത്തെ റമളാന്‍ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍കിള്‍ പ്രസിഡന്റ് മുഹമ്മദ് തമീം അഹ്‌സനി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ സമാപന പ്രാര്‍ത്ഥനക്ക് നേത്രത്വം നല്‍കി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബഷീര്‍ പുളിക്കൂര്‍, ഇത്തിഹാദ് മുഹമ്മദ് ഹാജി, സുലൈമാന്‍ സഖാഫി ദേശാംകുളം, എന്‍.എം ഉസ്മാന്‍ മുസ്ലിയാര്‍, മുസ്ഥഫ ഹനീഫി ചൗക്കി, അബ്ദുള്ള മല്ലം, തസ്ലിം കുന്നില്‍, എ.കെ കമ്പാര്‍, മുഹമ്മദ് മുസ്ലിയാര്‍ ചൗക്കി, ഹസൈനാര്‍ ചൗക്കി, ഹനീഫ് പടുപ്പ്, സഈദ് സഅദി കോട്ടക്കുന്ന്, കെ.കെ ജലീല്‍, ശാഫി മഹാറാണി, എസ്.എച്ച് ഹമീദ്, ശാഹുല്‍ ഹമീദ്, മുസ്ഥഫ തോരവളപ്പ്, മുഹമ്മദ് മാഷ്, മൊയ്തു അര്‍ജാല്‍ തുടങ്ങിയവ സംബന്ധിച്ചു.

സര്‍കിള്‍ ജനറല്‍ സെക്രട്ടറി അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന് സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ മൊയ്തു അര്‍ജാല്‍ നന്ദിയും പറഞ്ഞു. പ്രഭാഷണം നാളെ സമാപിക്കും.

 

KCN

more recommended stories