റെയില്‍ പാളത്തില്‍ വിള്ളല്‍; ട്രെയിനുകള്‍ വൈകി

raiമഞ്ചേശ്വരം: കണ്വതീര്‍ഥയില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍ രൂപപ്പെട്ടതിനെതുടര്‍ന്നു ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. ചൊവ്വാഴ്ച വൈകുന്നേരം 5.30നു മംഗലാപുരംകണ്ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ കടന്നുപോയതിനു ശേഷമാണു പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്നു മംഗലാപുരംതിരുവനന്തപുരം മാവേലി എക്‌സ്പ്രസ് ഒരു മണിക്കൂറിലേറെ ഉള്ളാള്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു.
വിള്ളല്‍ ശ്രദ്ധയില്‍പെട്ടതു വന്‍ ദുരന്തമാണു ഒഴിവാക്കിയത്. മാവേലി എക്‌സ്പ്രസിനു പിന്നാലെ വരേണ്ടിയിരുന്ന മലബാര്‍ എക്‌സ്പ്രസ് മംഗലാപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ടു ഏറെ വൈകിയാണു യാത്ര പുറപ്പെട്ടത്. പിന്നീട് ട്രാക്കിലെ വിള്ളല്‍ താല്‍ക്കാലികമായി പരിഹരിച്ചാണു ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചത്. അതേസമയം പാളത്തില്‍ കണ്ടെത്തിയ വിള്ളല്‍ സംബന്ധിച്ചു റെയില്‍വേ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

KCN

more recommended stories