പത്താം തരം തുല്യതാകോഴ്‌സ് പതിനൊന്നാം ബാച്ച് രജിസ്‌ട്രേഷന്‍ഉദ്ഘാടനം ചെയ്തു

10 class thulyadhaകാഞ്ഞങ്ങാട് : സാക്ഷരത മിഷന്‍ നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസ പരിപാടികള്‍ വായനക്കു പ്രചോദനം നല്‍കുന്നവയാണെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരന്‍. ജില്ലാ സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാ കോഴ്‌സ് പതിനൊന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തുല്യതാപരിപാടികള്‍ വായനക്ക് അതുല്യമായ പ്രാധാന്യമാണ് നല്‍കുന്നത്.സാക്ഷരതതാമിഷന്‍ രാജ്യ നന്‍മയ്ക്ക് നല്‍കുന്ന പ്രവര്‍ത്തനങ്ങളും സേവനങ്ങളും തുടരണമെന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു തരം തിരിച്ചു വായിക്കുന്നതിനു പകരം വായനക്ക് ശേഷം ചിന്തിച്ചു വേര്‍തിരിക്കുന്നതാണ് നല്ലത്. നാടിന്റെ പുരോഗതിക്കും നന്‍മയ്ക്കും വായന ആവശ്യമാണ്. സാക്ഷരതാമിഷന്റെ പത്താംതരം തുല്യതാകോഴ്‌സ് പതിനൊന്നാം ബാച്ചിലേക്കുള്ള രജിസ്‌ട്രേഷന്റെ ജില്ലാതല ഉദ്ഘാടനം പി.എച്ച്.സൈനബക്ക് അപേക്ഷ ഫോറം നല്‍കി മന്ത്രി നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ അദ്ധ്യക്ഷനായി.വൈസ് ചേയര്‍പേഴ്‌സണ്‍ എല്‍.സുലൈഖ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.പി.സിറാജ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സാക്ഷരതാസമിതി അംഗം പി.പദ്മനാഭന്‍ നായര്‍ പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.പി.ജാഫര്‍,പി.നാരായണന്‍,എ.ദാമോദരന്‍,കെ.മുഹമ്മദ് കുഞ്ഞി,കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,രാജു വി.വി,അഡ്വ.ദാമോദരന്‍,ഹംസ മാസ്റ്റര്‍,പപ്പന്‍ കുട്ടമത്ത്,ആയിഷ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി സ്വാഗതവും നഗരസഭ സെക്രട്ടറി ഡി വി സനല്‍ കുമാര്‍ നന്ദിയും പറഞ്ഞു.

 

KCN

more recommended stories