പെരിയടുക്ക ബദ്‌രീങ്ങളുടെ ആണ്ട് നേര്‍ച്ചക്ക് തുടക്കമായി

homstyle copyചൗക്കി: മാസന്തോറും പെരിയടുക്ക ഇബ്‌നു അബ്ബാസ് ജുമാ മസ്ജിദ് പരിസരത്ത് നടന്ന് വരുന്ന ബദ്‌രീയ്യ മജ്‌ലിസിന്റെ വാര്‍ഷികവും ബദ് രീങ്ങളുടെ ആണ്ട് നേര്‍ച്ചയും പ്രാര്‍ത്ഥന സമ്മേളനത്തിനും തുടക്കമായി.
പറപ്പാടി മഖാം സിയാറത്തിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങളും തളങ്കര സയ്യിദ് മാലിക്ദീനാര്‍ മഖാം സിയാറത്തിന് സുലൈമാന്‍ സഖാഫി ദേശാംകുളവും നേത്രത്വം നല്‍കി സയ്യിദ് മുഹമ്മദ് അല്‍ ഹദ്ദാദ് തങ്ങള്‍ പതാക ഉയര്‍ത്തി.
അബ്ദുര്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ഉസ്മാന്‍ മുസ്ലിയാര്‍, അഷ്‌റഫ് ഹാജി പറപ്പാടി, മുനീര്‍ അഹ്മദ് സഅദി നെല്ലികുന്ന്, മുസ്ഥഫ ഹനീഫി ചൗക്കി, സിദ്ധീഖ് സഅദി ബെജ്ജ, എസ്.എ മുഹമ്മദ് ക്കുഞ്ഞി സംബന്ധിച്ചു. കുടുംബ ക്ലാസ്സിന് കല്ലക്കട്ട മജ്മഅ് ജനറല്‍ മനേജര്‍ മുനീര്‍ അഹ്മദ് സഅദി നെല്ലിക്കുന്ന് നേത്രത്വം നല്‍കി.
ഉച്ചക്ക് ഒരു മണിക്ക് അജ്മല്‍ ഹിമമിയുടെ നേത്രത്വത്തില്‍ ബദര്‍ മാല ആലാപനം നടക്കും. നാല് മണിക്ക് ബദര്‍ മൗലിദ് പാരായണവും അനുസ്മരണ സമ്മേളനവും സമസ്ത വൈസ് പ്രസിഡന്റ് താജുശ്ശരീഅ ആലികുഞ്ഞി ഉസ്താദ് നേത്രത്വം നല്‍കും. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫീഖ് സഅദി ദേലംമ്പാടി പ്രഭാഷണം നടത്തും. വിര്‍ദ്ദുല്ലത്വീഫ് മജ്‌ലിസിന് അബ്ദുര്‍ റഹ്മാന്‍ അഹ്‌സനി നേത്രത്വം നല്‍കും. ആയിരങ്ങള്‍ക്ക് ഒന്നിച്ചായിരുന്നുള്ള ഇഫ്താരിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. തറാവീഹിന് ശേഷം നടക്കുന്ന ബദ്‌രീയ്യ മജ്‌ലിസിന് കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് ഫഖ്‌റുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേത്രത്വം നല്‍കി.
പതിനായിരങ്ങള്‍ക്ക് തബറുക് വിതരണം ചെയ്യുന്നതോടെ ആത്മീയ സമ്മേളനം സമാപിക്കും.

 

KCN

more recommended stories