ആർഎസ്എസ് ഇഫ്താർ വിരുന്നൊരുക്കുന്നു; ക്ഷണം മുസ്‌ലിം നയതന്ത്രജ്ഞർക്ക്

rssന്യൂഡൽഹി∙ റമസാൻ പെരുന്നാളിനോട് അനുബന്ധിച്ച് ഇഫ്താർ വിരുന്നൊരുക്കാൻ ആർഎസ്എസ് അനുകൂല സംഘടന ഒരുങ്ങുന്നു. വിരുന്നിനായി പാക്കിസ്ഥാൻ ഉൾപ്പെടെ മുസ്‌ലിം രാജ്യങ്ങളുടെ അംബാസഡർമാരെയും മറ്റുമാണ് ക്ഷണിക്കുന്നത്. ആർഎസ്എസിന്റെ മുസ്‌ലിം രാഷ്ട്രീയ മഞ്ചാണ് ഇഫ്താർ വിരുന്ന് സംഘടിപ്പിക്കുന്നത്. ഇന്ത്യ കലാപരഹിതമാണെന്ന സന്ദേശം ലോകമെങ്ങും നൽകാനാണ് വിരുന്നിലൂടെ ലക്ഷ്യമിടുന്നത്. ജൂലൈ രണ്ടിനാണ് ഇഫ്താർ വിരുന്ന്. മാത്രമല്ല, രാജ്യമെങ്ങും ഇഫ്താർ വിരുന്നുകൾ സംഘടിപ്പിക്കാൻ സംഘടന അംഗങ്ങളോട് ആവശ്യപ്പെട്ടു. വിവിധ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ചുവേണം വിരുന്നുകൾ നടത്താൻ. ഇന്ത്യയെന്ന വികാരം ഇതാണെന്ന് ലോകത്തെ അറിയിക്കുന്നതാകണം വിരുന്നുകൾ. എല്ലാ മതവിഭാഗത്തിൽപ്പെടുന്ന ആളുകളും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാൻ സഹായിക്കണം. മുസ്‌ലിംകൾക്ക് സമാധാനവും പ്രതീക്ഷയും ഇന്ത്യയായിരിക്കണമെന്നും ആർഎസ്എസ് നേതാവും മുസ്‌ലിം രാഷ്ട്രീയ മഞ്ചിന്റെ മേൽനോട്ടം വഹിക്കുന്നയാളുമായ ഇന്ദ്രേഷ് കുമാർ അറിയിച്ചു. ദാനധർമങ്ങൾ വീട്ടില്‍ നിന്നാണ് ആരംഭിക്കേണ്ടത്. എല്ലാവരും മൈത്രിയിൽ ജീവിക്കണം. രാജ്യത്തെ കലാപ മുക്തമാക്കണം. ഭീകരവാദമുള്‍പ്പെടെ എല്ലാത്തിൽ നിന്നും മുക്തി നേടണം, അംഗങ്ങളോട് അദ്ദേഹം പറഞ്ഞു.

KCN

more recommended stories