മൊഗ്രാല്‍ പുത്തൂര്‍ പുഴയോരത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാകുന്നു

kachaera

കാസര്‍കോട്  : മൊഗ്രാല്‍ പുഴയോരത്ത് മാലിന്യം തള്ളുന്നത് പതിവ് കാഴ്ചയാകുന്നു. സംഭവം നാട്ടില്‍ വന്‍ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട്. മാലിന്യം തള്ളുന്നതിനെതിരെ മൊഗ്രാലിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ വീണ്ടും സമരത്തിനിറങ്ങുന്നു. കുമ്പള , മൊഗ്രാല്‍ പുത്തൂര്‍ എന്നിവിടങ്ങിലെ അറവ് ശാലകളില്‍ നിന്നും മാസവശിഷ്ടങ്ങളും കല്യാണ വീടുകളില്‍  നിന്നുമുള്ള മാലിന്യം  ആശുപത്രിയിലെ മാലിന്യങ്ങളും വര്‍ഷങ്ങളായി ഇവിടെ യഥേഷ്ടം ഉപേക്ഷിക്കുന്നു. വാഹനങ്ങളില്‍ ചാക്കുകളിലാക്കി രാത്രി കാലങ്ങളില്‍ കൊണ്ട് തള്ളുന്നത് പതിവായിരിക്കുകയാണ്. ഇവരെ പിടികൂടാനായി രാത്രി കാലങ്ങളില്‍ നാട്ടുകാര്‍ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നെങ്കിലും മാലിന്യം കൊണ്ട് വരുന്ന വണ്ടിക്ക് എസ്‌കോര്‍ട്ടായി വരുന്നവര്‍ ഇവര്‍ക്ക് സന്ദേശം നല്കുന്നത് വഴി ഇവരെ പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ചീഞ്ഞളിഞ്ഞ മാലിന്യങ്ങില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പരിസര വാസികള്‍ക്ക് ഇവിടെ ജീവിക്കുവാനും  യാത്രക്കാര്‍ക്ക് ഇതുവഴി കടന്ന് പോകുവാനും സാധിക്കാത്ത അവസ്ഥയാണ്.  മാരക രോഗം പരത്തുന്ന കൊതുക് വളര്‍ത്ത് കേന്ദ്രമായി പുഴയോരം മാറിയിരിക്കുന്നു. ഇതിനാല്‍ പരിസരവാസികള്‍ക്ക് വിവിധ തരം ചര്‍മ്മ രോഗങ്ങളും മറ്റ് മാരക രോഗങ്ങളും പിടിപെടുന്നു. ജനങ്ങള്‍ നിത്യരോഗികളായി മാറിക്കൊണ്ടിരിക്കുകയാണ്.
മാലിന്യം തള്ളുന്നതിനെതിരെ ബന്ധപ്പെട്ടവര്‍ക്ക് നിരവധി പരാതി നല്‍കുകയും നിരപധി പോരാട്ടങ്ങള്‍ നടത്തുകയും ചെയ്‌തെങ്കിലു പഞ്ചായത്ത് ഭരണാധികാരിയോ മറ്റ് അധികാരികളോ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇനിയെങ്കിലും അധികാരികള്‍ കണ്ണ് തുറക്കട്ടെ.

waste

KCN

more recommended stories