പനത്തടിയില്‍ പന്നിഫാമില്‍ നിന്നും 150 പന്നികളെ മോഷ്ടിച്ചതായി പരാതി

educare copyരാജപുരം: പനത്തടി കടമലയില്‍ പന്നിഫാമില്‍ നിന്നും 150 പന്നികളെ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. കടമലയിലെ തോമസിന്റെ പന്നികളെയാണ് അജ്ഞാതര്‍ മോഷ്ടിച്ചുകൊണ്ടുപോയത്. ഫാമിന്റെ പൂട്ട് തകര്‍ത്താണ് പന്നികളെ കടത്തിയത്. വ്യാഴാഴ്ച വൈകുന്നേരമാണ് പന്നിഫാമിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് 150 പന്നികളെ കാണാനില്ലെന്ന് മനസ്സിലായത്. പന്നിഫാമിന് സമീപത്ത് വാഹനം വന്നുപോയതിന്റെ പാടുകളും കണ്ടെത്തി. രാവിലെ പന്നിഫാമിലെത്തിയ തോമസ് മുഴുവന്‍ പന്നികള്‍ക്കും തീറ്റ നല്‍കിയ ശേഷം തിരിച്ചുപോയതായിരുന്നു. വൈകിട്ട് വീണ്ടും പന്നിഫാമിലെത്തിയപ്പോഴാണ് കുഞ്ഞുങ്ങള്‍ അടക്കമുള്ളപന്നികള്‍ അപ്രത്യക്ഷമായതായി കണ്ടത്. തോമസിന്റെ പരാതിയില്‍ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

KCN

more recommended stories