ഋഷിരാജ് സിങ്ങിന്റെ മിന്നൽ പരിശോധന; അനധികൃത ബീയർ പാർലർ പൂട്ടിച്ചു

rishiraj singപാലക്കാട് ∙ ലൈസൻസ് വ്യവസ്ഥ ലംഘിച്ച് റസ്റ്ററന്റിൽ ബീയർ വിൽപന നടത്തിയതിന് ഹോട്ടലിനെതിരെ കേസെടുക്കാനും ബീയർ പാർലർ പൂട്ടാനും എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ നിർദേശം. ഇദ്ദേഹം നടത്തിയ മിന്നൽ പരിശോധനയിലാണ് ചന്ദ്രനഗറിനു സമീപത്തെ ഹോട്ടൽ ശ്രീചക്രയിൽ അനധികൃത വിൽപന ശ്രദ്ധയിൽപെട്ടത്. താഴത്തെ ബീയർ പാർലറിലാണ് നിയമപ്രകാരം വിൽപനയ്ക്ക് ഹോട്ടലിന് അനുമതിയുണ്ടായിരുന്നതെങ്കിലും മുകൾനിലയിലെ റസ്റററന്റിൽ വിൽപന നടത്തുകയായിരുന്നു. ഇതിന്റെ പേരിൽ ലൈസൻസിക്കെതിരെ കേസ് റജിസ്റ്റർ ചെയ്തു. നഗരത്തിൽ ജില്ലാ ആശുപത്രിക്കു സമീപവും കോട്ടമൈതാനം വാടികയ്ക്കു സമീപവമുള്ള മറ്റു രണ്ടു ബീയർപാലർലറുകളിലും കമ്മിഷണർ പരിശോധന നടത്തിയെങ്കിലും ചട്ടലംഘനമൊന്നും കണ്ടെത്തിയില്ല.

KCN

more recommended stories