എസ്ബിടിയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍

sbtതിരുവനന്തപുരം: എസ്ബിടിയില്‍ യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കുലര്‍ പുറത്തിറക്കി. ബാങ്കിനുള്ളിലും, പരിസരത്തും സംഘടനാപ്രവര്‍ത്തനത്തിനും, യോഗങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയാണ് എച്ച് ആര്‍ മാനേജര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സര്‍ക്കുലറില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊള്ളുമെന്ന് മാനേജ്‌മെന്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 22 നാണ് ലയന തീരുമാനത്തിനെതിരായ പ്രതിഷേധത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കിയത്.

അതേസമയം, യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി മൗലികാവകാശ ലംഘനമാണെന്ന് ആരോപിച്ച് എസ്ബിടി എംപ്ലോളോയിസ് യൂണിയന്‍ രംഗത്തെത്തി. വിവധ തൊഴിലാളി യൂണിയനുകള്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് അറിയിച്ചു.

എസ്ബിടി അടക്കമുള്ള അഞ്ചു ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്രമന്ത്രിസഭായോഗം കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിത്. ഇതിന് പിന്നാലെ എച്ച് ആര്‍ വിഭാഗം സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയായിരുന്നു.

KCN

more recommended stories