മലപ്പുറത്ത് അഞ്ചു ചാക്കുകളിലായി മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

palakadമലപ്പുറം ∙ മലപ്പുറം കിഴിശ്ശേരിയിൽ ചാക്കിൽക്കെട്ടിയനിലയിൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി. തലയോട്ടി അടക്കമുള്ള ശരീര അശിഷ്ടങ്ങൾ അഞ്ചു ചാക്കുകളിലായിട്ടായിരുന്നു കണ്ടെത്തിയത്. ഇവയ്ക്കു മാസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. കിഴിശ്ശേരിക്കടുത്ത് പുല്ലഞ്ചേരി ഉണ്യാലിലെ ജനവാസമില്ലാത്ത പ്രദേശത്ത് വഴിയാത്രക്കാരാണ് ചാക്കുകെട്ടുകൾ കണ്ടത്. ഉടനെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തുനിന്നും ആരെയെങ്കിലും കാണാതായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

KCN

more recommended stories