കള്ളവോട്ട് ചെയ്യണമെന്ന് നിര്‍ദേശം; കെ. സുധാകരനെതിരെ കേസെടുത്തു

lemax333 copyകാഞ്ഞങ്ങാട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ കള്ളവോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തുവെന്ന പരാതിയില്‍ കോണ്‍ഗ്രസ്? നേതാവ് കെ. സുധാകരനെതിരെ കേസെടുത്തു. ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം ബേക്കല്‍ പോലീസാണ് കേസെടുത്തത്. ഉദുമ എം.എല്‍.എ കെ.കുഞ്ഞിരാമനായിരുന്നു സുധാകരനെതിരെ പരാതി നല്‍കിയത്.

നിയമസഭ തെരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കെ സുധാകരന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്‌തെന്നായിരുന്നു പരാതി. ഉദുമ മണ്ഡലത്തിലെ കൊയിലാച്ചിയില്‍ കളനാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടില്‍ ചേര്‍ന്ന ബൂത്ത് തല കുടുംബയോഗത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സി.പി.എം എത്രമാത്രം വോട്ട് ചെയ്യുന്നുവോ അത്രയും വോട്ട് നമ്മളും ചെയ്യണമെന്നായിരുന്നു സുധാകരന്റെ ആഹ്വാനം. കുടുംബയോഗത്തില്‍ പങ്കെടുത്ത ഒരാള്‍ സംഭവം മൊബൈലില്‍ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവാദമായത്.

സംഭവം ശ്രദ്ധയില്‍പ്പെട്ട കുഞ്ഞിരാമന്‍ എം.എല്‍.എ സുധാകരനെതിരെ ഉദുമ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരാതി സ്വീകരിക്കാന്‍ പോലീസ്? തയാറാകാത്തതിനെത്തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് കോടതി കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. ഐ.പി.സി 171(എഫ്) അനുസരിച്ച് പ്രേരണാക്കുറ്റമാണ് സുധാകരനെതിരെ ചുമത്തിയത്.

എന്നാല്‍, ഇടതുമുന്നണി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചാല്‍ തടയണമെന്നാണ് താന്‍ ആഹ്വാനം ചെയ്തതെന്നാണ് കെ.സുധാകരന്റെ വിശദീകരണം. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

KCN

more recommended stories