എൻജി. പ്രവേശനം; പ്രതിസന്ധിക്ക് പരിഹാരം ആകുന്നു

engineering praveshanamതിരുവനന്തപുരം∙ എൻജിനീയറിങ് പ്രവേശനം സംബന്ധിച്ച പ്രതിസന്ധിക്ക് പരിഹാരം ആകുന്നു. സർക്കാരും മാനേജ്മെന്റുകളും തമ്മിലുള്ള കരാർ ഇന്ന് ഒപ്പിട്ടേക്കും. മാനേജ്മെന്റ് സീറ്റുകളിലേക്ക് റാങ്ക് പട്ടികയിൽ നിന്ന് പ്രവേശനം നടത്തിയ ശേഷവും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിലേക്ക് പ്ലസ് ടുവിന് 60 ശതമാനം മാർക്ക് ലഭിച്ചവരെ പ്രവേശിപ്പിക്കണമെന്ന മാനേജ്മെന്റുകളുടെ നിർദ്ദേശം സർക്കാർ പരിഗണിച്ചേക്കും. മുഖ്യമന്ത്രി പിണറായി വിജനുമായി അസോസിയേഷൻ പ്രതിനിധികൾ ചർച്ച നടത്തി. പ്രവേശന പരീക്ഷയിൽ 10 മാർക്കിൽ താഴെ ലഭിച്ചവരെയും പ്ലസ് ടുവിന് നിശ്ചിത ശതമാനം മാർക്ക് ലഭിക്കാത്തവരെയും പ്രവേശനത്തിന് പരിഗണിക്കണമെന്ന മാനേജ്മെന്റുകളുടെ നേരത്തെയുള്ള ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് പുതിയ നിര്‍ദ്ദേശം ഉയർന്നുവന്നത്. 99 സ്വാശ്രയ കോളജുകൾ 50 ശതമാനം സീറ്റുകൾ സർക്കാരിന് വിട്ടു നൽകും. ഇതിൽ 50,000, 75,000 എന്നീ ഫീസ് ഘടനയാവും ഉണ്ടാകുക.

KCN

more recommended stories