മുസ്ലിം യൂത്ത് ലീഗ് റംസാന്‍ സ്‌നേഹ സംഗമം ആവേശമായി

homstyle copyകാസറഗോഡ്: ആത്മ വിശുദ്ധിയുടെയും, പാപമോചനത്തിന്റെയും റംസാന്‍ മാസത്തിന്റെ പവിത്രത കാത്തു സൂക്ഷിക്കുന്നതിനും വേണ്ടി മനുഷ്യഹൃദയങ്ങളില്‍ സ്‌നേഹ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും വേണ്ടി മുസ്ലിം യൂത്ത് ലീഗ് കാസറഗോഡ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ റംസാന്‍ സ്‌നേഹ സംഗമവും, സമൂഹ നോമ്പ് തുറയും വളരെയധികം ഹൃദ്യമായി, കാസറഗോഡ് വനിതാ ഭവന്‍ ഹാളില്‍ നന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു ,ഉസ്താദ് അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യ പ്രഭാഷണം നടത്തി, യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, മണ്ഡലം പ്രസിഡണ്ട് എല്‍ എ മഹമൂദ് ഹാജി, വൈസ് പ്രസിഡണ്ട് ഹാഷിം കടവത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് എ എം കടവത്ത്, സെക്രട്ടറി അഡ്വ.വി എം മുനീര്‍, നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ എം അബ്ദുല്‍ റഹിമാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മൊയ്തീന്‍ കൊല്ലമ്പാടി, സെക്രട്ടറി മമ്മു ചാല മണ്ഡലം പ്രസിഡണ്ട് സഹീര്‍ അസിഫ്, വൈസ് പ്രസിഡണ്ട് ബി എം സി ബഷീര്‍, സെക്രടറി അബ്ദുറഹ്മാന്‍ തൊട്ടാന്‍, കര്‍ഷക സംഘം മണ്ഡലം പ്രസിഡണ്ട് സി എ അബ്ദുല്ല, ട്രഷറര്‍ അബൂബക്കര്‍ ഹാജി ,മുനിസിപ്പല്‍ സെക്രടറി റസ്സാഖ് ബെദിര, ബഹ്‌റൈന്‍ കെ എം സി സി സെക്രടറി കുഞ്ഞാമു ബെദിര, അബ്ബാസ് ബീഗം, ടി എ മുഹമ്മദ് കുഞ്ഞി , ഹമീദ് ബെദിര, ഖാലിദ് പച്ചക്കാട്, എം എസ് എഫ് നേതകളായ സി ഐ ഹമീദ് ,റഫീഖ് വീദ്യാനഗര്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ ഭാരവാഹികളായ റഷീദ് തുരുത്തി, നൗഫല്‍ തായല്‍, ഷരീഫ് ജാല്‍സൂര്‍,ജലീല്‍ അണങ്കൂര്‍, മൊയ്തീന്‍ കെ കെ പുറം, ബഷീര്‍ നെല്ലിക്കുന്ന്, എംബി അഷ്‌റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

KCN

more recommended stories