ദേശീയപതാകയെ അപമാനിച്ചെന്ന് പരാതി: മോദിക്കെതിരെ കേസ്

lemax333 copyദില്ലി: ദേശീയ പതാകയെ അപമാനിച്ചെന്ന പരാതിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിെ കേസ് ഫയല്‍ ചെയ്തു. ബിഹാറിലെ പൊഖരിയ സ്വദേശിയായ പ്രകാശ് കുമാറാണ് പാട്‌നയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

അന്താരാഷ്ട്ര യോഗാദിനാചരണങ്ങള്‍ക്കിടെ ദേശീയ പതാക ഉപയോഗിച്ച് കൈയ്യും മുഖവും തുടയ്ക്കുകയും പതാകയ്ക്കു മുകളില്‍ ഇരിക്കുന്നുവെന്നുമാണ് പരാതിക്കാരന്റെ ആരോപണം. ഇത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണെന്നും രാജ്യത്തെ കോടിക്കണക്കിന് പൗരന്മാരുടെ രാജ്യസ്‌നേഹത്തിന് മുറിവേല്‍പ്പിക്കുന്നതുമാണെന്നും പ്രകാശ് കുമാറിന്റെ പരാതിയില്‍ പറയുന്നു. ഇന്റര്‍നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് മോദിയുടെ ചിത്രങ്ങളും സംഭവത്തിന്റെ തെളിവായി പരാതിക്കാരന്‍ പരാതിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
പരാതിയില്‍ ജൂലൈ 16ന് കോടതി പരിഗണിക്കും.

 

KCN

more recommended stories