ചെര്‍ക്കള ജാല്‍സൂര്‍ പാതയില്‍ പയനടുക്കത്ത് മരം കടപുഴകി വീണു; വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

road karmathodyമുള്ളേരിയ: ചെര്‍ക്കള- ജാല്‍സൂര്‍ പാതയില്‍ കാറഡുക്ക പയ്യനടുക്കത്ത് മരം കടപുഴകി റോഡിലേക്ക് വീണു. വന്‍ദുരന്തം ഒഴിവായി. രണ്ടുമണിക്കൂറോളം ഗതാഗതം സതംഭിച്ചു. റോഡിലൂടെ കാര്‍ കടന്നുപോകവെയാണ് മരം വീണത്. വേരുകളില്‍ കുടുങ്ങി മരം സാവധാനം നിലം പതിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു.

കോട്ടയം-പഞ്ചിക്കല്‍ റൂട്ടിലോടുന്ന സ്വകാര്യബസ് ഇവിടെ ചെളിയില്‍ താണു. ടയറുകള്‍ പൂര്‍ണമായും ചെളിയില്‍ കുടുങ്ങിയ ബസ് ജെസിബി ഉപയോഗിച്ചാണ് പുറത്തെടുത്തത്. വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. രണ്ട് മണിക്കോറോളം ഗതാഗതം സതംഭിച്ച ഇവിടെ ദൂര്‍ഘദൂര ബസുകളും കുടുങ്ങി.

കര്‍മംതൊടി മുതല്‍ വണ്ണാച്ചെടവ് വരെ 35 ലേറെ വന്‍ മരങ്ങളാണ് റോഡിലേക്ക് ചാഞ്ഞുകിടക്കുന്നത്. എപ്പോളള്‍ വേണമെങ്കിലും നിലം പതിക്കാം എന്ന സ്ഥിതിയിലാണ് മരങ്ങള്‍. ഹൈടന്‍ഷന്‍ വൈദ്യുതിലൈനും മരങ്ങള്‍ക്കിടയിലൂടെ കടന്നുപോകുന്നുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റി അപകടസാധ്യത ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പയ്യനടുക്കം കാരുണ്യ സ്വയംസഹായസംഘം വനംവകുപ്പിന് നിവേദനം നല്‍കിയിരുന്നു.

KCN

more recommended stories