കാസര്‍കോട് ടൗണിലും തിരക്കേറിയ സ്ഥലങ്ങളിലും പടക്കം പൊട്ടിക്കുന്നതിന് വിലക്ക്

perunalകാസര്‍കോട്: പെരുന്നാള്‍ ദിവസം ജനത്തിരക്കുള്ള സ്ഥലങ്ങളിലും ടൗണുകളിലും പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാനും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ കലക്ടറേറ്റില്‍ നടന്ന ജില്ലാ ഭരണകൂടസര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനമായി. ബൈക്ക് റാലികളോ ബൈക്ക് റേസിങ്ങോ നടത്തുന്നവര്‍ക്കും ഗതാഗത തടസ്സം അനുഭവപ്പെടുന്ന കാസര്‍കോട്, കാഞ്ഞങ്ങാട് പോലുള്ള നഗരങ്ങളില്‍ ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചു.

 

KCN

more recommended stories