മോട്ടോര്‍ തൊഴിലാളികളുടെ കളക്ടറേറ്റ് മാര്‍ച്ച് വെള്ളിയാഴ്ച

കാസര്‍കോട്: വര്‍ധിപ്പിച്ച വാഹനനികുതിയും ഇന്‍ഷുറന്‍സ് പ്രീമിയവും പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മോട്ടോര്‍ തൊഴിലാളികള്‍ വെള്ളിയാഴ്ച കളക്ടറേറ്റ് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് കളക്ടറേറ്റ് മാര്‍ച്ച് നടത്തുന്നത്. രാവിലെ പത്തിന് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.രാഘവന്‍ ഉദ്ഘാടനം ചെയ്യും.
സി.ഐ.ടി.യു. ജില്ലാ ജനറല്‍ സെക്രട്ടറി ടി.കെ.രാജന്‍, ടി.വി.വിനോദ്, ഗിരികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

KCN

more recommended stories